“മഞ്ജു മോളെ ..അച്ഛൻ ഒരു കാര്യം പറയെട്ടെ “
വേണുഗോപാലൻ നായർ എന്ന മഞ്ജുവിന്റെ പിതാവ് സ്വല്പം ഗൗരവത്തിൽ പറഞ്ഞു .
“എന്താ അച്ഛാ ?”
മഞ്ജു മൊബൈലിൽ നിന്നും ശ്രദ്ധ മാറ്റി അച്ഛനെ നോക്കി ..
“പോയത് പോയി…മോളിങ്ങനെ നിക്കുന്നത് കാണുമ്പോ അച്ഛന് വല്യ വിഷമാ..നമുക്ക് വേറെ ആലോചന വല്ലതും നോക്കിയാലോ ..ഒന്നു രണ്ടു പേര് താല്പര്യപ്പെട്ട് വന്നിട്ടുണ്ട് “
അയാൾ മടിച്ചു മടിച്ചു പറഞ്ഞു.
മഞ്ജു അയാളെ ചിരിയോടെ നോക്കി..
“എന്റെ അച്ചൂസ്സേ..എനിക്കതിൽ ഒരു വിഷമോം ഇല്ല…അച്ഛൻ ഇങ്ങനെ ടെൻഷൻ ആയാലോ “
മഞ്ജു അയാളുടെ ദേഹത്തേക്ക് ചാഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു .അയാൾ അവളെ ചേർത്ത് തന്നിലേക്ക് പിടിച്ചു .
“എന്നാലും…നീ നല്ലപോലെ ജീവിക്കുന്നത് കാണാനല്ലെടി മോളെ അച്ഛൻ ഈ പെടാപ്പാടൊക്കെ പെട്ടത് “
അയാൾ നിരാശയോടെ പറഞ്ഞു..
“അച്ഛാ….ഞാനൊരു കാര്യം പറയട്ടെ “
മഞ്ജു ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം അയാളെ നോക്കി .
“മ്മ്…എന്താ ?”
അയാൾ മകളെ സ്നേഹത്തോടെ നോക്കി.
“അച്ഛന് എനിക്കൊരു ഹസ്ബന്റിനെ തരാൻ ആണ് തിടുക്കം .പക്ഷെ എനിക്കൊരു നല്ല ഫ്രണ്ടിനെ ആണ് വേണ്ടത്…എന്നെ മനസിലാക്കാനും ഞാൻ പറഞ്ഞാൽ കേൾക്കാനുമൊക്കെ തയ്യാറാവുന്ന ഒരാള്…അങ്ങനെ ഒരാളെ ഞാൻ തന്നെ കണ്ടെത്തിക്കോട്ടെ ..അച്ഛൻ സമ്മതിച്ച മാത്രം മതി …”
മഞ്ജു ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട് അയാളെ നോക്കി…
♥♥♥—————-♥♥♥—————–♥♥♥