ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങി അവൾ ബാഗും എടുത്ത് തോളിലേക്കിട്ടു ഞങ്ങൾ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി. ഞങ്ങൾ മതിലിന്മേൽ നിന്നും പതിയെ ഊർന്നു താഴേക്കിറങ്ങി .
മഞ്ജു ഞങ്ങളെ നോക്കി ചിരിച്ചു. തിരിച്ചു ഞങ്ങളും. അപ്പോഴാണ് അവൾക്കു കൊടുക്കാനുള്ള കാശിന്റെ കാര്യം ഓര്മ വന്നത് .
“ഡെയി..കാശ് കൊണ്ട് വന്നിട്ടുണ്ട ?”
ഞാൻ അവന്റെ തോളിൽ തട്ടി തിരക്കി.
“ആഹ്..അതുണ്ട്..ഞാൻ പറയാൻ വിട്ടു “
അവൻ പെട്ടെന്ന് മതിലിന്മേലിരുന്ന ബാഗ് തുറന്നു അതിലെ ചെറിയ അറയിൽ നിന്നും പൈസ എടുത്ത് എനിക്ക് തന്നു.
“ഇന്ന കൊണ്ട് കൊടുക്ക് “
അവൻ എന്റെ കയ്യിലേക്ക് പൈസ വെച്ച് തന്നുകൊണ്ട് പറഞ്ഞു.
ഞാൻ അത് വാങ്ങി തിരിയുമ്പോഴേക്കും മഞ്ജു നടന്നു നീങ്ങിയിരുന്നു .
“പോയോ ?”
ഞാൻ സംശയത്തോടെ സ്വയം പറഞ്ഞു.
“മ്മ്..പോയി…ഇന്റെർവെല്ലിനു കൊടുക്കാം “
ശ്യാം പറഞ്ഞു.
ഞാനും മൂളി .
അന്ന് ക്‌ളാസിൽ കയറാൻ നേരം ഓഫീസിനു മുൻപിലൂടെ പോകുമ്പോൾ ആണ് ക്ഞങ്ങളുടെ ക്‌ളാസ്സിന്റെ ഇൻചാർജ് ഉള്ള സുരേഷ് സാർ എന്നെ കണ്ടത് .
“കവിനെ ഒന്ന് നിന്നെ ..”
മാഷ് വരാന്തയിലൂടെ പോകുമ്പോ എന്നെ വിളിച്ചു. ശ്യാം എന്നെ അവിടെ ഒറ്റക്കിട്ടു തടിതപ്പി.
“എന്താ സാറേ ?”
ഞാൻ തിരിഞ്ഞു കൊണ്ട് ചോദിച്ചു.
“ഒന്നുമില്ല..ഇന്നലെ തന്നെ ആഫ്റ്റർ നൂൺ കണ്ടില്ലലോ ..?”