രതി ശലഭങ്ങൾ 29 [Sagar Kottappuram]

Posted by

ശ്യാം എന്നോട് ക്യാഷ് കൊടുത്തോ എന്ന് തിരക്കി . ഞാൻ ഇല്ലെന്നു പറഞ്ഞു തിരികെ അവനൊപ്പം ക്ലസ്സിലേക്കു പോയി . പിന്നെ വൈകിട്ടാണ് മഞ്ജുവിനെ കാണാൻ ഒത്തത് . ക്‌ളാസ് കഴിഞ്ഞ ഞാനും ശ്യാമും പാർക്കിങ്ങിൽ തന്നെ ചുറ്റി പറ്റി നിന്നു. ശ്യാം അവന്റെ ബൈക്കിൽ ആണ് എന്നും വരവ് . ഇന്ന് അവനെന്നെ കൊണ്ട് വിടാം എന്ന് പറഞ്ഞിട്ടുണ്ട് . അതുകൊണ്ടു നിന്നതാണ് . പിന്നെ മഞ്ജു വരുവാണേൽ പൈസയും കൊടുക്കാം .

അങ്ങനെ മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന ശേഷം ആണ് കക്ഷി ഒന്ന് എഴുന്നള്ളിയത് . ബാഗ് തോളിൽ ഇട്ടു ഇടം കൈകൊണ്ട് നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴ കോതി സൈഡിലേക്ക് നീക്കി സ്റ്റൈൽ ആയിട്ട് മഞ്ജു നടന്നു വന്നു .

അതുകണ്ട ഞാനും ശ്യാമും മതിലിന്മേൽ നിന്നും താഴെ ഇറങ്ങി അവളുടെ കാറിനടുത്തേക്ക് നടന്നു ചെന്നു .
“നിങ്ങൾ പോയില്ലേ ഇതുവരെ ?”

മഞ്ജു കാർ അൺ ലോക് ചെയ്തുകൊണ്ട് തിരക്കി .

“ഇല്ല…മിസ്സിനെ കാത്തു നിന്നതാ”

ശ്യാം പതിയെ പറഞ്ഞു.

അവൾ ഡ്രൈവിങ് സീറ്റിന്റെ ഡോർ തുറന്നു ബാഗ് അകത്തേ സീറ്റിലേക്കിട്ടു കൊണ്ട് തിരിഞ്ഞു .

“എന്തിനാ ?”

അവൾ ചിരിയോടെ തിരക്കി.

“അല്ല..എ.ടി.എം കാർഡ് ..പിന്നെ പൈസ ..”

ഞാൻ പതിയെ അവളെ നോക്കി പറഞ്ഞു.

“ഓ…ആഹ് അഹ് “

പെട്ടെന്ന് ഓർമ വന്ന പോലെ മഞ്ജു ഭാവിച്ചു .

ഞാൻ എന്റെ ഷർട്ടിന്റെ പോക്കെറ്റിൽ നിന്നു എ.ടി.എം കാർഡ് ഹോൾഡർ എടുത്ത് മഞ്ജുവിന് തിരികെ നൽകി . അവളതു കൈനീട്ടി വാങ്ങി .ഞാൻ ക്യാഷ് എടുക്കാനായി ബാഗ് തുറന്നു. പിന്നെ പൈസ എടുത്തു മഞ്ജുവിന് തിരികെ കൊടുത്തു.

പക്ഷെ അവളതു വാങ്ങിയില്ല.

“അത് വേണ്ട..കയ്യിൽ തന്നെ വെച്ചോ “

ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ചിരിയോടെ മഞ്ജു പറഞ്ഞു കൊണ്ട് കാറിലേക്ക് ചാരി നിന്നു .ഞാനും ശ്യാമും മുഖത്തോടു മുഖം നോക്കി .

“മിസ് കാര്യം ആയിട്ടാണോ ?”

ശ്യാം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *