ഞാനും വീണയും സ്വല്പ നേരം ഒന്നും മിണ്ടാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നു . പിന്നെ മഞ്ഞു ഉരുക്കാൻ വേണ്ടി ഞാൻ തന്നെ സംസാരിച്ചു തുടങ്ങി..
“അവരെവിടെ?”
ഞാൻ ശബ്ദം താഴ്ത്തി പതിയെ തിരക്കി.
“ആര് ?’
അവൾ ഗൗരവത്തിൽ ചോദിച്ചു.
“ഇവിടുള്ളോരൊക്കെ എവിടെ പോയെന്നു ?’
“അപ്പുറത്തെ വീട്ടിൽ പോയി ..”
അവൾ പതിയെ പറഞ്ഞു.
“മ്മ്….”
ഞാൻ മൂളി.
അങ്ങനെ ഞങ്ങൾ അവിടിരിക്കെ കുറച്ചു കഴിഞ്ഞപ്പോൾ അമ്മുമ്മയും മോഹനവല്ലി അമ്മായിയും തിരികെ എത്തി .
“ആഹ്..കണ്ണൻ വന്നോ…”
എന്നെ കണ്ടതും അമ്മുമ്മ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി . ഞാൻ അമ്മുമ്മേടെ കൈ പിടിച്ചു സ്റ്റെപ്പുകൾ കയറ്റി . പിന്നാലെ അമ്മായിയും കയറി..
“കണ്ണൻ ചായ കുടിച്ചോടാ…?”
മോഹനവല്ലി അമ്മായി തിരക്കി…
“ആഹ്..മോഹനൻ മാമേടെ അവിടന്ന് കുടിച്ചു “
ഞാൻ പതിയെ പറഞ്ഞു.
“മ്മ്..എന്നാലും ഇവിടന്നും ഒരു ഗ്ലാസ് ചായ ഒകെ കുടിക്കാം “
മോഹനവല്ലി അമ്മായി ചിരിയോടെ പറഞ്ഞു.
“അഹ്..പിന്നെന്താ ..ആവാലോ “
ഞാനും പറഞ്ഞു.
പിന്നെ അമ്മുമ്മയുടെ കുറച്ചു നേരം സംസാരിച്ചു ഇരുന്നു . ആ സമയം അമ്മായി വന്നു വീണയോട് പോയി കുളിക്കാൻ പറഞ്ഞു . സന്ധ്യ നേരം ആയി വിളക്ക് വെക്കാൻ ഉണ്ടെന്നും പറഞ്ഞു അമ്മായി അവളെ പറഞ്ഞു വിട്ടു.
പത്തു പതിനഞ്ചു മിനുട്ടു കഴിഞ്ഞപ്പോഴേക്കും വീണ കുളിച്ചു വന്നു .ഒരു ഇളം നീല ചുരിദാറും വെളുത്ത പാന്റും ആണ് വേഷം .