ഞാൻ ചിരിയോടെ ഫോൺ എടുത്തു കൊടുത്തു.അവൾ അത് കൈനീട്ടി വാങ്ങാൻ തുനിഞ്ഞപ്പോൾ ഞാൻ ഒന്ന് ബലം പിടിച്ചു..അവൾ ഫോൺ വലിച്ചെടുക്കാൻ നോക്കിയിട്ടും ഞാൻ പിടി വിട്ടില്ല…
“ശോ..വീട് കണ്ണേട്ടാ “
അവൾ എന്നെ നോക്കി പല്ലിറുമ്മി..
“സോറി പറ..എന്നാൽ വിടാം…”
ഞാൻ ചിരിയോടെ പറഞ്ഞു.
“എന്ത് പിണ്ണാക്കിനാ?”
അവൾ ദേഷ്യത്തോടെ എന്നെ നോക്കി..
“നീയല്ലേ ഇങ്ങോട്ടു കയറി ചൊറിഞ്ഞത്”
ഞാൻ അവളെ ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞു.
“ആഹ്..അത് വന്നു കയറിയപ്പോ തൊട്ടു ഞാൻ കാണുന്നതാ ആരാണെന്നു..എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട “
അവൾ പറഞ്ഞുകൊണ്ട് രണ്ടു കയ്യും ചേർത്ത് പിടിച്ചു ഫോൺ എന്റെ കയ്യിൽ നിന്നും വലിച്ചെടുത്തു.
“ഹാ.നീ പറയെടി…”
ഞാൻ ഫോൺ വിട്ടു കൊടുത്തിട്ടും അവളെ ചൊറിയാനായി അടുത്തേക്ക് നീങ്ങി. അവളുടെ പുറകിലേക്കായി മാറിയ എന്റെ വയറിലേക്ക് അവൾ പെട്ടെന്ന് കൈ പുറകിലേക്ക് നീക്കി ഒറ്റ കുത്ത് ! കൈമുട്ട് എന്റെ വയറ്റിൽ വന്നു പതിച്ചു .
അവൾ വേദനിപ്പിക്കാൻ വേണ്ടി ചെയ്തതല്ലെങ്കിൽ കൂടി ആ മൂവ് അല്പം സ്പീഡിൽ ആയി പോയി. എനിക്ക് അത്യാവശ്യം വേദന എടുത്തു .ചെറുതായി ശ്വാസം മുട്ടുന്ന പോലെ ഒരു ഫീൽ…
“ആഹ്…എടി..”
ഞാൻ പല്ലിറുമ്മിക്കൊണ്ട് ഒന്ന് വളഞ്ഞു.
അവൾ എന്റെ ശബ്ദം ഉയർന്നപ്പോൾ പെട്ടെന്ന് തിരിഞ്ഞു.
“അയ്യാ ചുമ്മാ അഭിനയിക്കല്ലേ മോനെ “