ഞാൻ സ്വല്പം ഗൗരവം അഭിനയിച്ചു.
“കണ്ണേട്ടൻ ഒന്ന് ചുമ്മാ ഇരിക്കുന്നുണ്ടോ ..എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ “
അവൾ എന്നെ നോക്കികൊണ്ട് എഴുനേൽക്കാൻ ഭാവിച്ചു.
“മ്മ്..വേണ്ട വേണ്ട..”
ഞാൻ അവളുടെ കൈകളിൽ പിടിച്ചു കസേരയിലേക്ക് തന്നെ ഇരുത്തി.
അവൾ എന്റെ കൈ തട്ടി മാറ്റി…
“അയ്യടാ..ദേഹത്ത് തൊട്ടുള്ള കളി ഒന്നും വേണ്ട “
അവൾ എന്നെ തള്ളിക്കൊണ്ട് പറഞ്ഞു..
“ആഹ്..എന്നാലൊന്നു കാണണമല്ലോ ..”
ഞാൻ ചിരിയോടെ പറഞ്ഞുകൊണ്ട് അവളുടെ കവിളിലേക്കു കൈ നീട്ടി..
അവൾ എന്റെ കൈ തട്ടി കളഞ്ഞു..ഞാൻ വീണ്ടും തൊടാനായി നീക്കി…ഇത്തവണ അവൾ അല്പം ശക്തിയിൽ അടിച്ചു ..
“ആഹ്….”
ഞാൻ വേദനിച്ച പോലെ ഭാവിച്ചു കൈ കുടഞ്ഞു കൊണ്ട് അവളെ നോക്കി.
അവളെന്നെ നോക്കി ചിരിച്ചു. എന്നോട് കളിച്ച അങ്ങനെ ഇരിക്കും എന്ന ഭാവത്തിൽ. ഞാൻ പെട്ടെന്ന് അവളുടെ മൊബൈൽ അങ്ങ് റാഞ്ചി ! ഞാൻ ഞൊടിയിടയിൽ അത് പിടിച്ചെടുത്തു എന്റെ പാന്റിന്റെ പോക്കെറ്റിലേക്കു തിരുകി..
അവൾ പൊടുന്നനെ കസേരയിൽ നിന്ന് ചാടി എഴുനേറ്റു ..
“കണ്ണേട്ടാ …കളിക്കല്ലേ..ഇങ്ങു തന്നെ..”
അവളെന്റെ അടുത്തേക്ക് വന്നു. ഞാൻ കൈകൊണ്ട് അവിടെ നില്ക്കാൻ പറഞ്ഞു.
“നിക്ക് നിക്ക്..ദേഹത്ത് തൊട്ടുള്ള കളി ഒന്നും വേണ്ട…”
അവൾ പറഞ്ഞ സെയിം സാധനം ഞാനും ഇട്ടു അലക്കി .
അതോടെ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..
“എന്ന അതിങ്ങു താ….”
അവൾ നിന്ന് എരിയാൻ തുടങ്ങി..