“എടുത്തു വെച്ചോ കുഞ്ഞാന്റി..ഞാൻ രാത്രി വരും…”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞുകൊണ്ട് വണ്ടി തിരിച്ചു .
അവൾ എന്നെ നോക്കി അപ്പോഴുംമുല്ലപ്പൂവും മണത്തു ചിരിച്ചു നിൽപ്പുണ്ട്.
പിന്നെ വീണ്ടും കൃഷ്ണൻ മാമേടെ വീട്ടിലേക്കു. ഇവിടെ വന്നാൽ ഇതാണ് പ്രെശ്നം. എല്ലായിടത്തും കയറി ഇറങ്ങി വട്ടാവും . ആരെയും മുഷിപ്പിക്കാനും പറ്റില്ല. അപ്പോൾ പിന്നെ പരാതികൾ ആയി .
ഞാൻ അവിടേക്കെത്തുമ്പോൾ വീണ ഉമ്മറത്ത് തന്നെ ഉണ്ട്. പതിവ് പോലെ ഫോണിൽ നോക്കി ഇരിപ്പുണ്ട്.
ഞാൻ ബൈക്ക് തുറന്നിട്ട ഗേറ്റിലൂടെ മുറ്റത്തേക്ക് കയറ്റിയപ്പോഴാണ് അവൾ എന്നെ കാണുന്നത്..
ഞാൻ വണ്ടി നിർത്തി ഇറങ്ങി . അവൾ എന്നെ നോക്കി ചിരിച്ചു.
“ഇത് തന്നെ ആണോ എപ്പോഴും പണി ?”
ഞാൻ ചിരിയോടെ തിരക്കിക്കൊണ്ട് ചെരുപ്പ് അഴിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി.
“ഇത് ഗെയിം കളിക്കുവാ കണ്ണേട്ടാ ..അല്ലാതെ ..”
അവൾ പറഞ്ഞു നിർത്തി..
“മ്മ് ..മ്മ് …നടക്കട്ടെ നടക്കട്ടെ…”
ഞാൻ അവളെ ഒന്ന് ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞു.
“എന്ത് നടക്കട്ടേന്ന് ..ശെടാ…വന്നു വന്നു മൊബൈൽ ഗെയിം കളിച്ചാലും കുറ്റം ആയോ “
അവൾ ആരോടെന്നില്ലാതെ പറഞ്ഞു.
“ഞാൻ ചുമ്മാ പറഞ്ഞതാ…അമ്മുമ്മ എന്തിയെ?”
ഞാൻ കസേരയിൽ ഇരിക്കുന്ന അവളുടെ കവിളിൽ ഇടതു കയ്യിലെ ചൂണ്ടു വിരൽ കൊണ്ട് തോണ്ടി കൊണ്ട് പറഞ്ഞു..മൊബൈൽ ഡിസ്‌പ്ലൈ നോക്കി തല താഴ്ത്തി ഇരിക്കുന്ന അവൾ അതോടെ എന്നെ മുഖം ഉയർത്തി ദേഷ്യത്തോടെ നോക്കി…
“ആഹ്..പോയി നോക്ക് എനിക്കറിയില്ല …”
അവൾ ദേഷ്യത്തോടെ പറഞ്ഞു.
“അതെന്താ നീ ഇവിടുള്ളതല്ലേ ?”