“നീ ഇപ്പൊ ഏതു ക്‌ളാസ്സിലാ?”
ഞാൻ അവനെ സംശയത്തോടെ നോക്കി..
“എട്ടിലെത്തി ..”
അവൻ ഗമയിൽ പറഞ്ഞു..
“ആഹാ..എട്ടിലൊക്കെ ആയോ നീ ..”
ഞാൻ ചിരിയോടെ പറഞ്ഞു. അപ്പോഴേക്കും ബിന്ദു അമ്മായിയും മകൾ അഞ്ജലിയും അവിടേക്കെത്തി. അഞ്ജലി പത്താം ക്‌ളാസിൽ ആണ് . അവളെന്നെ നോക്കി ചിരിച്ചു . ഞാൻ തിരിച്ചും. ബിന്ദു അമ്മായി നൈറ്റി ആണ് വേഷം . അഞ്ജലി ചുരിദാറും . വീട്ടിൽ ഇടുന്ന അല്പം പഴക്കമുള്ള നരച്ച വസ്ത്രം ആണ് രണ്ടും .
“ആഹാ..നീ എപ്പൊഴാടാ വന്നേ “
ഉമ്മറത്തെ കട്ടിളയിൽ ചാരി നിന്ന് കൈ പുറകിൽ കെട്ടി ബിന്ദു അമ്മായി തിരക്കി.
“കുറച്ചായി…അപ്പുറത്തും ഇപ്പുറത്തും ഒക്കെ കേറീട്ടുള്ള വരവാ”
ഞാൻ ചിരിയോടെ പറഞ്ഞു.
“നീ ഊണ് കഴിച്ചോ ?”
ബിന്ദു അമ്മായി ആശങ്കയോടെ തിരക്കി.
“ആഹ് കഴിച്ചു..കുഞ്ഞു മാമന്റെ അവിടന്ന് “
ഞാൻ പറഞ്ഞു..
“ആഹ് …എന്ന അകത്തേക്ക് ഇരിക്കെടാ ..ഇനി ചായ ഒകെ കുടിച്ചിട്ട് പോയ മതി..”
ബിന്ദു അമ്മായി എന്നെ അകത്തേക്ക് ക്ഷണിച്ചു.
“കണ്ണേട്ടൻ ഇന്ന് പോവോ ?”
രാഗേഷ് എന്നെ നോക്കി ചോദിച്ചു.
“ഇല്ലെടാ..എന്തെ…?”
ഞാൻ തിരക്കി.
“ഒന്നുമില്ല…വെറുതെ ചോദിച്ചതാ…”
അവൻ പറഞ്ഞു.