മഞ്ജു ആ അടഞ്ഞ ശബ്ദത്തിൽ അത് പറഞ്ഞപ്പോൾ എനിക്കെന്തോ ചിരി വന്നു.
“ഹ ഹ…മഞ്ജുസ് പനി ആയിട്ടും നല്ല ഫോമിൽ ആണല്ലോ “
ഞാൻ തിരക്കി.
“ആഹ്.നിന്നെ ഒകെ പഠിപ്പിക്കുന്നതല്ലേ ..പിടിച്ചു നിക്കണമല്ലോ “
അവൾ ചിരിയോടെ പറഞ്ഞു.
“ഓക്കേ അല്ലെ…ശബ്ദം കേക്കുമ്പോ എന്തോ പോലെ ഉണ്ട് “
ഞാൻ സ്വല്പം ഗൗരവത്തിൽ തിരക്കി.
“ആഹ്…ഇപ്പൊ കുഴപ്പം ഇല്ല..അമ്മയും പറഞ്ഞു വിളിച്ചപ്പോ ശബ്ദം കേക്കുമ്പോ പേടി ആകും എന്ന് “
മഞ്ജു നേർത്ത ചിരിയോടെ പറഞ്ഞു.
“ആഹ്…ഒരു മാതിരി ഉണ്ട് ..”
ഞാനും പറഞ്ഞു.
അപ്പുറത്തു മഞ്ജുവിന്റെ ചുമ കേൾക്കാം .
“മ്മ്…എന്ന റസ്റ്റ് എടുത്തോ…ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല “
ഞാൻ പതിയെ പറഞ്ഞു.
ഓ…സന്തോഷം….”
മഞ്ജു ചിരിച്ചു.
“എന്തേലും ആവശ്യം ഉണ്ടെന്കി വിളിക്കണേ ..”
ഞാൻ പറഞ്ഞു.
“ആഹ്…നോക്കാം ..”
മഞ്ജു പറഞ്ഞുകൊണ്ട് ഫോൺ വെച്ചു.
അപ്പോഴേക്കും വിനീത കുളി കഴിഞ്ഞെത്തി. നേരത്തെ ഇട്ട നൈറ്റി തന്നെ ആണ് വേഷം. കുളി കഴിഞ്ഞു മുടിയൊക്കെ നനച്ചു തുവർത്തിക്കൊണ്ടാണ് വരവ്.