“പോടാ പന്നി ..നീ ഇവിടിരിക്ക് ..കുഞ്ഞു ഉണരുന്നുണ്ടോ എന്ന് നോക്ക് ..ഞാൻ പെട്ടെന്ന് കുളിച്ചിട്ട് വരാം “
അവൾ ഗൗരവത്തിൽ പറഞ്ഞു.
“മ്മ്…ശരി ശരി..വേഗം വേണം “
ഞാൻ തിരക്ക് കൂട്ടി.
“ആഹ്..ഒരഞ്ചു മിനുട്ടു…കുളിച്ചു വന്ന ഞാൻ ചോറ് വിളമ്പാം “
അവൾ പറഞ്ഞുകൊണ്ട് മുറിയിലെ അഴയില് നിന്നും തോർത്തു എടുത്തു വലതു തോളിലേക്കിട്ടു കൊണ്ട് നടന്നു നീങ്ങി . കുളിമുറി പുറത്താണ് . ഞാൻ ബെഡിലേക്കു വീണു കിടന്നു മൊബൈൽ എടുത്തു നോക്കി.
മഞ്ജുവിന്റെ അഡ്രസ് വല്ലോം ഉണ്ടോ ആവോ…
ഞാൻ ഫോൺ എടുത്തു വിളിച്ചു നോക്കി .
ഒന്ന് രണ്ടു വട്ടം റിങ് ചെയ്ത ശേഷം ആണ് അവൾ എടുത്തത്..
“മ്മ്…എന്താ ഡാ ..?”
ഇടർച്ചയുള്ള അടഞ്ഞ സ്വരത്തോടെ മഞ്ജു തിരക്കി.
“അല്ല ഇതെന്തു പറ്റി സൗണ്ടിനു..?’
ഞാൻ അതിശയത്തോടെ തിരക്കി.
“വൈറൽ ഫീവർ ആണെടാ ..ഒട്ടും വയ്യ “
മഞ്ജു വിഷമത്തോടെ പറഞ്ഞു.
“ആണോ ?”
“മ്മ്….”
മഞ്ജു മൂളി.
“അയ്യോ പാവം….എന്നിട്ടെവിടെയ മഞ്ജുസ് ഇപ്പൊ ?”