അവരെ കണ്ടു എഴുനേറ്റു നിന്ന എന്റെ കയ്യിൽ പിടിച്ചുകൊണ്ട് അമ്മുമ്മ പറഞ്ഞു . പതിവ് സെറ്റ് സാരിയും ബ്ലൗസും ആണ് അമ്മുമ്മയുടെ വേഷം . നൈറ്റിയിൽ ആണ് മോഹനവല്ലി അമ്മായി .
പിന്നെ അവരുമായി അൽപ നേരം പതിവ് കുശലാന്വേഷണങ്ങൾ . പഠിത്തം ഒക്കെ എങ്ങനെ പോകുന്നു , വീട്ടിൽ എല്ലാര്ക്കും സുഖമല്ലേ..അമ്മയുടെ വിശേഷങ്ങൾ..അങ്ങനെ കുറെ. ഞങ്ങൾ സംസാരിച്ചിരിക്കെ ആണ് വീണ ഉമ്മറത്തേക്ക് വന്നത് . മൊബൈലും കയ്യിൽ പിടിച്ചാണ് വരവ്..
ഒരു കറുത്ത ചുരിദാർ ആണ് വേഷം ..അതിന്റെ കൈകളിലും കഴുത്തിലും വെളുത്ത ബോർഡർ , പിന്നെ സ്വർണ കളറിലുള്ള ഡിസൈൻ . അവൾ എന്നെ ഒന്ന് വാതില്ക്കല് നിന്നും എത്തി നോക്കി . ഞാൻ അവിടേക്കു ശ്രദ്ധിച്ചെങ്കിലും വല്യ മൈൻഡ് കൊടുത്തില്ല…ഞങ്ങൾ സംസാരിച്ചിരിക്കെ വീണ മൊബൈലിൽ തോണ്ടി നിൽക്കുന്നത് കൃഷ്ണൻ മാമ ശ്രദ്ധിച്ചു…
“ഹാ..ആ സാധനം ഞാൻ എറിഞ്ഞു പൊട്ടിക്കുന്ന വരെ ഉണ്ടാകും “
മൊബൈലും തോണ്ടി നിൽക്കുന്ന വീണയോടു അതു കണ്ട കൃഷ്ണൻ മാമ ദേഷ്യത്തോടെ പറഞ്ഞു.
അവൾ പെട്ടെന്ന് ഫോൺ ഒരു ജാള്യതയോടെ പുറകിലേക്ക് പിടിച്ചു എന്നെ ഒരു നാണക്കേടോടെ ഞങ്ങളെ ഒക്കെ മാഈ മാറി നോക്കി.
“അല്ല പിന്നെ.ഏതു നേരത്തും ഇത് തന്നെ ..ആ വിവേകിനെ പറഞ്ഞ മതി “
മോഹനവല്ലി അമ്മായിയും അവളെ നോക്കി കണ്ണുരുട്ടി..
ദുബായിലുള്ള കൃഷ്ണൻ മമ്മയുടെ മൂത്ത മകൻ വിവേക് ആണ് വീണക്ക് ഫോൺ കൊടുത്തയച്ചത് . കോളേജിലെ വേറെ പിള്ളേർക്കൊക്കെ ഉണ്ടെന്നും , അത്യാവശ്യം ആണെന്നൊക്കെ പറഞ്ഞു കോൺസി കുഴഞ്ഞു കാര്യം സാധിച്ചെടുത്തു കള്ളി . വിവേകേട്ടനു ആണെങ്കിൽ അവളെ വല്യ കാര്യവും ആണ് .
“ഹ..പോട്ടെടി പിള്ളേരല്ലേ “
മുത്തശ്ശി സമാധാനിപ്പിച്ചു.
“ഹാ അമ്മക്ക് അറിയാഞ്ഞിട്ട..ഇപ്പൊ ഈ സാധനം കൊണ്ടാ നാട്ടില് പ്രേശ്നങ്ങൾ മൊത്തം, എടി നോക്കീം കണ്ടുമൊക്കെ ആ കുന്തം ഉപയോഗിച്ചോണം കേട്ടല്ലോ “
കൃഷ്ണൻ മാമ ഒരു അച്ഛന്റെ വേവലാതിയോടെ പറഞ്ഞു .
അവൾ പാവം പോലെ തലയാട്ടി. പിന്നെ എന്നെ നോക്കി . ഞാൻ ഒരു നേർത്ത ചിരിയോടെ അവളെ നോക്കി. ആ സഭയിൽ ഒന്ന് ചമ്മിപോയ നാണക്കേട് അവളുടെ മുഖത്ത് പരിഭ്രമം ഉണ്ടാക്കിയിട്ടുണ്ട്.