“ആഹ് ..മോഹനവല്ലി പറഞ്ഞു നീ വന്നിരുന്ന കാര്യം……”
പുള്ളി ഞാൻ മുൻപേ പറഞ്ഞതിന് മറുപടി ആയി പറഞ്ഞു.
“മ്മ്..ഇന്ന് വല്യമ്മാമ കടയിൽ പോയില്ലേ ?”
“ഇല്ല…ഇന്ന് പയ്യനെ ഏൽപ്പിച്ചു ..കാൽമുട്ടിന്റെ വേദന കുറച്ചു കൂടിയിട്ടുണ്ട് “
വലതു കാൽ മുട്ട് ഉഴിഞ്ഞുകൊണ്ട് പുള്ളി പറഞ്ഞു.
അപ്പോഴേക്കും അമ്മുമ്മയും മോഹനവല്ലി അമ്മായിയും ഉമ്മറത്തേക്ക് വന്നു .
“ആഹാ…കണ്ണനോ “