രതി ശലഭങ്ങൾ 24 [Sagar Kottappuram]

Posted by

അവൾ ദയനീയമായി ഒന്ന്‌ നോക്കികൊണ്ട് പറഞ്ഞു.

“അത് ചുമ്മാതാ..നീ കാര്യമായി എവിടെയോ കുരുങ്ങിട്ടുണ്ടല്ലോ മോളെ “

ഞാൻ ഒരു ചൂണ്ട കൊളുത്തു എന്ന പോലെ ഇട്ടു നോക്കി , ഒരു ചോദ്യം എറിഞ്ഞു. അത് കേട്ടപ്പോൾ അവളും ഒന്ന്‌ പരുങ്ങി. അതോടെ എന്റെ ഊഹം ശരി ആണെന്ന് എനിക്ക് മനസിലായി . എന്തോ ലൈനോ കൊളുത്തോ ഉണ്ട് കക്ഷിക്ക് ..അല്ലാതെ ഈ ഫോണിൽ തന്നെ കുത്തി പിടിച്ചു ഇരിക്കേണ്ട കാര്യമില്ല..

“ഏയ് ..അങ്ങനെ ഒന്നുമില്ല..”

അവൾ ഒഴിഞ്ഞു മാറികൊണ്ട് അല്പം നീങ്ങി ഇരുന്നു . പിന്നെ എന്നെ സംശയത്തോടെ നോക്കി. എല്ലാം മനസിലായോ ഇവന്…!

ഞാൻ കസേരയിൽ നിന്നെഴുനേറ്റു അവൾക്കരികിലേക്കു ചെന്ന് തിണ്ണയിലേക്കു കയറി ഇരുന്നു .

“എടി നീ പേടിക്കണ്ട..എന്താ കാര്യം എന്ന് വെച്ച പറ ..ഞാൻ ആരോടും പറയില്ല “

ഞാൻ പതിയെ അവളുടെ അടുത്തായി പറഞ്ഞു. അവൾ എന്നെ സംശയ ദൃഷ്ടിയോടെ നോക്കി..പിന്നെ മനസില്ല മനസോടെ പറഞ്ഞു…

“ഉണ്ടായിരുന്ന കുരുക്ക് ഒകെ അഴിഞ്ഞു പോയി “

അവൾ ചെറിയ ചിരിയോടെ ആണ് പറഞ്ഞത്.

“എന്ന് വെച്ച..?”

ഞാൻ അവളെ നോക്കി..

“തേപ്പ് …അവനെന്നെ തേച്ചു ..തെണ്ടി “

അവൾ ദേഷ്യത്തോടെ പറഞ്ഞു.

ഞാനതു കേട്ട് ചിരിച്ചു. സാധാരണ പെണ്ണുങ്ങൾ ചെറുക്കൻമാരെ തേച്ചെന്നു ഉള്ള പരാതി ആണ് അധികവും.

” ആ തെണ്ടിക്ക് ഇതൊക്കെ ടൈം പാസ് ആണെന്ന് ..എന്നേക്കാൾ കൊള്ളാവുന്ന ഒരുത്തി വന്നപ്പോ ഞാൻ ഔട്ട് !”

വീണ ശബ്ദം താഴ്ത്തി , എന്നാൽ ചിരിയോടെ സ്വകാര്യം പറയുന്ന പോലെ എന്റെ അടുത്ത് പറഞ്ഞു.

“ഹ ഹ “

Leave a Reply

Your email address will not be published. Required fields are marked *