ഞാനവളുടെ ഡയലോഗ് കേട്ട് ആകെ ചൂളിപ്പോയി…
“അല്ല..അപ്പൊ ഞാൻ അന്ന് വന്നപ്പോ കാർ എവിടെ പോയി ?”
ഞാൻ ഒരു തുടക്കമിടാൻ വേണ്ടി തിരക്കി.
“ഗാരേജിൽ ആയിരുന്നു ..ഇന്ന് രാവിലെയാ കിട്ടിയത് “
മഞ്ജു ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തുകൊണ്ട് എന്നെ ശ്രദ്ധിക്കാതെ പറഞ്ഞു.
“മ്മ്മ്…”
ഞാൻ പതിയെ മൂളി.
“എന്നാലും നല്ല പണിയ കാണിച്ചേ..എന്താ ഇന്നലെ ഫോൺ എടുക്കാഞ്ഞേ ?”
ഞാൻ സ്വല്പം ദേഷ്യത്തോടെ ചോദിച്ചു.
“ഇത്രേം വോളിയം വേണ്ട..പതുക്കെ പറഞ്ഞ മതി “
മഞ്ജു എന്നെ നോക്കി തറപ്പിച്ചൊന്നു നോക്കികൊണ്ട് പറഞ്ഞു.
“ഓക്കേ …എന്ന പറ..എന്താ എടുക്കാഞ്ഞേ ..”
ഞാൻ ശബ്ദം താഴ്ത്തി പതിയെ തിരക്കി , ഒരുമാതിരി അവളെ കളിയാക്കുന്ന രീതിയിൽ ആയിരുന്നു ആ ചോദ്യം…അത് കണ്ടു മഞ്ജു ഉള്ളിൽ ചിരിച്ചെന്നു എനിക്ക് തോന്നി. അവൾ മുഖം ഒരുവശത്തേക്കു ചരിഞ്ഞു ചിരി അടക്കുന്നുണ്ട്.
“അത് നിനക്കറിയുന്ന കാര്യം അല്ലെ..പിന്നെന്തിനാ ചോദിക്കുന്നെ “
മഞ്ജു എന്നെ നോക്കി .
“മ്മ്..എന്നാലും ആ ദേഷ്യത്തിനു എന്നെ ക്‌ളാസിൽ നാറ്റിച്ചത് ശരി ആയില്ല “
ഞാൻ സ്വല്പം നാണത്തോടെ, ജാള്യതയോടെ പറഞ്ഞു.
മഞ്ജു അത് കേട്ട് പതിയെ ചിരിച്ചു.
“ആഹ്..ചിലപ്പോ അങ്ങനൊക്കെ ഉണ്ടായെന്നു വരും “
അവൾ ചിരി നിർത്താതെ പറഞ്ഞു .
“അത് ശരി അപ്പൊ മനഃപൂർവം തന്നെ ആണല്ലേ “
ഞാൻ അവൾക്കു നേരെ ചെരിഞ്ഞു ഇരുന്നു കാൽ സീറ്റിലേക്ക് കയറ്റി വെച്ച് ഇരുന്നു .
“ആഹ്..ആണെന്ന് കൂട്ടിക്കോ, “
മഞ്ജു ഗൗരവത്തോടെ എന്നെ ശ്രദ്ധിക്കാതെ പറഞ്ഞു.
“നാശം…ഇത് കൊറേ നേരമായല്ലോ “