മഞ്ജു തിരിച്ചു ഗൗരവത്തിൽ പറഞ്ഞു.
“അതിനു ഞാനൊന്നും വിചാരിച്ചില്ലല്ലോ “
ഞാൻ ചിരിയോടെ പറഞ്ഞു.
“ആഹാ..അത്രക് മാന്യൻ ഒക്കെ ആയല്ലേ “
മഞ്ജു വീണ്ടും എന്നെ കളിയാക്കി..
“ചിരിക്കണ്ട..സീ ടീച്ചർ .ആയം സീരിയസ് …”
ഞാൻ ശബ്ദം ഒന്ന് മാറ്റിപിടിച്ചു ഒരുതമാശ രൂപേണ പറഞ്ഞു .
“ബട്ട് അയാം നോട്..സോറി ഡാ “
മഞ്ജുവും അതുപോലെ മറുപടി നൽകി.
“അക്സെപ്റ്റ് മി ..ഇല്ലെങ്കി ഞാൻ ചത്ത് കളയും”
ഞാൻ വീണ്ടും തട്ടി വിട്ടു.
“ഹ ഹ ഹ “
അതുകേട്ടു മഞ്ജു ചിരിച്ചു.
“ചിരി മാത്രേ ഉള്ളോ ?”
ഞാൻ പതിയെ തിരക്കി .
“ആഹ്…എന്ന നീ ചത്തിട്ട് വാ അപ്പൊ ആലോചിക്കാം “
മഞ്ജു ചിരിയോടെ പറഞ്ഞു.
“പ്രേതം ആയിട്ട് വന്നിട്ടായാലും ഞാൻ മിസ്സിനേം കൊണ്ടേ പോകൂ ..”
ഞാൻ ചിരിയോടെ പറഞ്ഞു.
“ഉവ്വ ഉവ്വ..ചുമ്മാ നേരം കളയാതെ വല്ലോം പഠിക്കാൻ നോക്കെടാ .എക്സാം ആകാറായി “
മഞ്ജു പെട്ടെന്ന് ഉപദേശത്തിന്റ പാതയിലേക്ക് ട്രാക്ക് മാറ്റി .
“അപ്പൊ എന്റെ സീരിയസ് മാറ്റർ ?”
ഞാൻ വീണ്ടും തിരക്കി..