“ഓ പിന്നെ…ഒന്ന് പോടോ “
അവൾ റിമോർട്ട് എടുത്ത് ടി.വി ഓണക്കികൊണ്ട് പറഞ്ഞു. ഞാൻ ആ സമയം റിമോർട്ട് തട്ടി എടുത്തു കൊണ്ട് ഓടി..
“അമ്മെ….”
ഹാളിൽ നിന്നുള്ള അവളുടെ അലറൽ കേട്ടപ്പോൾ ഞാൻ റിമോർട്ട് തിരിച്ചെറിഞ്ഞു കൊടുത്തു..
“അലറണ്ട…”
ഞാൻ പതിയെ പറഞ്ഞുകൊണ്ട് അവിടെ നിന്നും എന്റെ റൂമിലേക്ക് പോയി.
ഊണൊക്കെ കഴിഞ്ഞു പതിവ് പോലെ മഞ്ജുവിനെ വിളിച്ചു . ഒരു ദിവസം പോലും അവളോട് സംസാരിക്കാതെ ഇരിക്കാൻ പറ്റില്ല എന്ന അവസ്ഥ ആയി തുടങ്ങിയിരുന്നു എനിക്ക്. ഈ പ്രായക്കൂടുതലൊക്കെ ഒരു റീസൺ പറയുന്നവന്മാരെ പത്തല് വെട്ടി അടിക്കണം…എന്നെനിക്കു തോന്നി. അല്ലെങ്കി മഞ്ജുവിനെ അങ്ങ് കെട്ടമായിരുന്നു!
ഞാൻ റിങ് നെഞ്ചിടിപ്പോടെ കാതോർത്തു, മൂന്നാലു വട്ടം ഞാൻ അടിച്ചിട്ടും മഞ്ജു എടുത്തില്ല..ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു ..ഒടുക്കം എപ്പോഴോ മറു തലക്കൽ കാൾ കണക്ട് ആയി .
“എന്താണ് ചങ്ങായി ..അനക്ക് വേറെ പണി ഒന്നുമില്ലേ “
മഞ്ജു എടുത്ത പാടെ പറഞ്ഞു.
“ഇയാൾക്കെന്താ അവിടെ ഇത്ര പണി “
ഞാൻ തിരിച്ചു ചോദിച്ചു.
“എനിക്ക് നൂറു കൂട്ടം കാണും..ഇതൊക്കെ ചോദിയ്ക്കാൻ നമ്മളാരാ ?”
മഞ്ജു തിരക്കി..
“എന്താ എടുക്കാഞ്ഞേ അത് പറ “
ഞാൻ അവളുടെ ചോദ്യം സ്കൈപ് ചെയ്തുകൊണ്ട് പറഞ്ഞു.
“എടുത്തിട്ട് എന്നും നിന്നോട് എന്ത് പറയാനാ “
മഞ്ജു തിരക്കി.