“ആഹ്..അമ്മെ ഓടി വാ “
അവൾ ബഹളം വെച്ചപ്പോൾ ഞാൻ കൈവിട്ടു..
അവൾ വിജയിയെ പോലെ പതിയെ ചിരിച്ചു.
“നീ എന്തിനാ ഇളിക്കുന്നെ അതിനു ?”
ഞാൻ സംശയത്തോടെ ചോദിച്ചു.
“അത് നിന്നോട് പറയണ്ട കാര്യമില്ല “
അവൾ ഗൗരവത്തിൽ പറഞ്ഞു.
“എന്നാലും പറ ..ഈ ചേട്ടനൊന്നു അറിയട്ടെടി “
ഞാൻ ഗമയിൽ പറഞ്ഞു.
“അയ്യടാ..ഒരു മുന്തിയ ചേട്ടൻ …ഒന്ന് പോടോ “
അവൾ തിരികെ കസേരയിലേക്കിരുന്നുകൊണ്ട് പറഞ്ഞു.
“മ്മ്…അത് നിന്റെ ടീച്ചർ തന്നെ അല്ലെ “
അവൾ ഇരുന്നുകൊണ്ട് എന്നെ ഇടം കണ്ണിട്ടു നോക്കി കൊണ്ട് ചോദിച്ചു.
ഞാൻ പെട്ടെന്ന് ഒന്ന് ഞെട്ടി അവളെ നോക്കി .അവൾ എന്റെ നേരെയുള്ള നോട്ടം പിൻവലിച്ചു ഒന്നുമറിയാത്ത ഭാവത്തിൽ ഇരുന്നു.
“അതെന്താടി അഞ്ജുഅങ്ങനൊരു ചോദ്യം ?”
ഞാൻ സംശയത്തോടെ അവളെ നോക്കി.
“ഒന്നുമില്ല..നിന്റെ നോട്ടവും പരുങ്ങലും കണ്ടിട്ട് ചോദിച്ചതാ “
അവളതു പറഞ്ഞപ്പോൾ എനിക്കാകെ സംശയം ആയി. ശ്യാമും ഇത് തന്നെ പറഞ്ഞു. അപ്പോൾ മഞ്ജുവിന്റെ അടുത്ത് നിക്കുമ്പോ എന്നിലെന്തൊക്കെയോ മാറ്റം സംഭവിക്കുന്നുണ്ട്.ശെടാ..ഇതത്ര സുഖമുള്ള ഏർപാടല്ലല്ലോ ! ഞാൻ മനഃപൂർവം ഒന്നും ചെയ്യുന്നില്ല പക്ഷെ…
“മ്മ്…ഇംഗ്ലീഷ് ലെക്ചർ ആണ് ..ഞാൻ വരുന്നത് കണ്ടപ്പോ ലിഫ്റ്റ് തന്നതാ”
ഞാൻ പതിയെ പറഞ്ഞു.
“അതിനിപ്പോ ഞാൻ ഒന്നും ചോദിച്ചില്ലല്ലോ “
അവൾ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
“ഒന്നുമില്ലേ..ഞാനെന്നോടു തന്നെ പറഞ്ഞതാ..പിന്നെ കൂടുതൽ കളിച്ച ഒരു ചവിട്ടങ്ങു തരും കേട്ടല്ലോ “
ഞാൻ എന്നേറ്റു ദേഷ്യത്തോടെ പറഞ്ഞു.