“എന്താടി നോക്കുന്നെ ?”
ഞാൻ ബാഗ് അവളുടെ നേരെ എറിഞ്ഞു കൊണ്ട് ചോദിച്ചു.
ബാഗ് അവളുടെ ദേഹത്തേക്ക് വീണു . അതോടെ ആള് കലിപ്പായി .
“അമ്മെ ഇങ്ങടെ മോനെ പിടിച്ചോണ്ട് പോണുണ്ടോ “
അവൾ അകത്തേക്ക് നോക്കി വിളിച്ചു.
“ഇല്ലെങ്കി നീ എന്താടി പിടിച്ചു തിന്നോ “
ഞാൻ അവളുടെ അടുത്തേക്ക് നടന്നു ചെന്നു.
“ആഹ്..ചിലപ്പോ തിന്നും..എന്തേലും ചോദിയ്ക്കാൻ ഉണ്ടെന്കി എറിയണ്ട കാര്യം എന്താ “
അവൾ ബാഗ് എടുത്തു തിരികെ എന്നെ എറിഞ്ഞു . പക്ഷെ ഞാനതു കൈകൊണ്ട് പിടിച്ചെടുത്തത് കൊണ്ട് രക്ഷപെട്ടു.
ഞാനതു പിടിച്ചു അവളെ നോക്കി ഗോഷ്ടി കാണിച്ചു.
“പോടാ…പട്ടി “
അവൾ തിരിച്ചു പറഞ്ഞു കൊണ്ട് തിരിഞ്ഞിരുന്നു.
അപ്പോഴേക്കും അമ്മ അവിടേക്കെത്തി.
“എന്താടാ ഇവിടെ…ഇത്ര വലുതായിട്ടും തല്ലു കൂടാൻ നാണമില്ലെടാ രണ്ടിനും ”
എന്നെയും അവളെയും ഒന്ന് നോക്കി കണ്ണുരുട്ടി അമ്മ സ്ഥലം കാലിയാക്കി.
ഞാൻ ദേഷ്യത്തോടെ മുഖം വീർപ്പിച്ചിരിക്കുന്ന അനിയത്തിയെ നോക്കി .പിന്നെ അവൾ ഇരിക്കുന്നതിനടുത്തുള്ള കസേരയിൽ ഇരുന്നു കയ്യും കളറും നീട്ടി..അറിയാത്ത ഭാവത്തിൽ അവളുടെ കവിളിൽ എന്റെ കൈ തട്ടിച്ചു ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ ഇരുന്നു..
അത് മനസിലായ അവൾ എഴുനേറ്റു എന്റെ തലക്കിട്ടു കിഴുക്കി..
“ആഹ്..എടി പന്നി “
ഞാനവളുടെ കൈപിടിച്ചു തിരിച്ചു.