“ഹാ..ഇന്ന് ഇവിടെ വന്നിട്ട് പോകാൻ നേരത്തു പറഞ്ഞത്..അവിടെ വരുന്നതൊക്കെ കൊള്ളാം..പക്ഷെ പഴയ പരിപാടി ഒന്നും വേണ്ടെന്നു പറഞ്ഞില്ലേ…അതെന്നാന്ന്?”
ഞാൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു.
“ഓ….അതാണോ…അത് ഞാൻ ചുമ്മാ പറഞ്ഞതാ”
വിനീത ചിരിയോടെ പറഞ്ഞു.
“പോ കുഞ്ഞാന്റി…അല്ല…എന്തോ ഉണ്ട് ..കുഞ്ഞാന്റിടെ ചിരി കണ്ടപ്പഴേ എനിക്ക് ഡൌട്ട് അടിച്ചതാ”
ഞാൻ നിരാശയോടെ പറഞ്ഞു .
“പോടാ…നിനക്ക് തോന്നിയതാകും..അല്ല..ഞാനിപ്പോ അങ്ങനെ പറഞ്ഞാ നീ എന്തിനാ ടെൻഷൻ ആകുന്നെ ?”
വിനീത തിരിച്ചു ചോദിച്ചു .
“അതിപ്പോ…അഹ്..എനിക്കറിഞ്ഞൂടാ “
ഞാൻ ദേഷ്യപ്പെട്ടു..
“ഹ ഹ…നീ അല്ലു മോശമല്ലല്ലോ ..നീ ഒരു ദിവസം ഇങ്ങോട്ടേക്കു വാ..കുഞ്ഞാന്റി വിസ്തരിച്ചു പറയാം “
വിനീത സ്വല്പം ഗൗരവത്തിൽ പറഞ്ഞു.
“അങ്ങോട്ടേക്കോ..?”
ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു.
“ആഹ്..ഇങ്ങോട്ടേക്കു തന്നെ…മുൻപൊക്കെ വന്ന സമയത് നല്ല ഉഷാർ ആയിരുന്നല്ലോ..ഇപ്പൊ എന്ത് പറ്റി, വല്ല ലൈനോ കൊളുത്തോ ഒക്കെ ഉണ്ടോടാ ?”
വിനീത ചിരിയോടെ ചോദിച്ചു. അല്ലെങ്കിലും പണ്ട് മുതലേ അടുത്ത് ഇടപഴകുന്ന, എന്തും ചോദിക്കുന്ന പ്രകൃതം ആണ് വിനീതയുടേത്. അതിലൊന്നും എനിക്ക് അസ്വാഭാവികത തോന്നിയില്ല.
“അങ്ങോനൊന്നുമില്ല…അവിടെ വന്ന ആരാ ഉള്ളത്…കമ്പനി കൂടാൻ ആരുമില്ല “
ഞാൻ നിരാശയോടെ പറഞ്ഞു.