കുഞ്ചാക്കോ ബോബൻ….!’
സംവിധായകൻ പറഞ്ഞു
ചിത്രയുടെ ഉള്ളിൽ കുളിര് കോരി.. ‘ തന്റെ ഇഷ്ട നായകർ…!’
‘ ആരും ഒന്നും മിണ്ടുന്നില്ല…? താല്പര്യം ഇല്ലേ? വന്ന് കേറിയ മഹാലക്ഷ്മിയെ പറഞ്ഞ് വിടല്ലേ…?
കൂട്ടത്തിൽ മുതിർന്ന ആൾ ഗുണദോഷിച്ചു
‘ അയ്യോ… അത് കൊണ്ടൊന്നും അല്ല… ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ.. ‘
അച്ഛൻ ശങ്കരൻ പറഞ്ഞു
‘ പതിനായിരങ്ങൾ ക്യു നില്കുന്നു എന്ന് ഓർക്കണം… തുടക്കം തന്നെ നായികയായി നയൻതാരയ്ക്ക് പോലും കിട്ടിയില്ല എന്ന് ഓർക്കണം…’
‘ ശരി… ആലോചിച്ച് പറഞ്ഞാൽ മതി… വൈകരുത്… ഏറിയാൽ മൂന്ന് ദിവസം… ഇത് വിസിറ്റിംഗ് കാർഡ്… താല്പര്യം ഉണ്ടെങ്കിൽ വിളിക്കാം…. ഇല്ലങ്കിലും… എന്നാ ഇറങ്ങട്ടെ മോളെ…?’
മുതിർന്ന ആൾ കവിളിൽ തലോടി ചോദിച്ചു
സിനിമാക്കാർ പോയ ശേഷം വീട്ടിൽ ഈ പ്രളയം…!
സിനിമയിൽ ചേരുന്നതിന് എതിരായും അനുകൂലമായും അഭിപ്രായത്തിന് പഞ്ഞമുണ്ടായില്ല
‘ ഇത് സുവർണ്ണാവസരം..’
‘ പെണ്ണിന്റെ യോഗം..’
‘ ഇനി പിടിച്ചാ കിട്ടില്ല..’
‘ കൊള്ളാവുന്നവർക്ക് ചേർന്ന പണിയാണോ…?’
‘ ആർക്കൊക്കെ കിടന്ന് കൊടുക്കണം?’
പലതരത്തിലാ അഭിപ്രായങ്ങൾ…
അന്ന് രാത്രി തന്നെ ഏറ്റവും വേണ്ടപ്പെട്ടവർ വീട്ടിലെത്തി…
ചർച്ചയായി..
‘ സിനിമേൽ കേറിയാൽ പിഴച്ചെന്നാ..’
ശങ്കരന്റെ ചിറ്റപ്പൻ അഭിപ്രായപ്പെട്ടു
‘ പിന്നെ… പിഴക്കാൻ സിനിമ തന്നെ വേണോന്നില്ല…’
ശങ്കരന്റെ ചേച്ചി പറഞ്ഞു’
‘ നമ്മൾക്ക് എന്തും പറയാം… ഒരു കുടുംബം രക്ഷപെടുന്ന കാര്യമാ… ‘