നിന്റെ തന്ത ഞാൻ കാരണമാ ചത്തേന്ന് കരക്കാര് മൊത്തം പാടി നടക്കുന്നത് നിനക്കറിയില്ലേടാന്ന് ചേട്ടൻ ചോദിച്ചു.
ഞാനൊന്ന് മൂളി…
അതിന്റെ ദേഷ്യവും പകയുമൊക്കെ എന്നോട് നിനക്ക് ഉണ്ടാകും എന്നെനിക്കറിയാം.. ആ പകയൊന്നും തീർക്കാനായി വരാൻ നിൽക്കേണ്ട കേട്ടോ മോൻ.. നിനക്ക് തന്തയില്ലാതാക്കിയതിലും നിന്റെ അമ്മയെ വിധവയാക്കിയതിലും എനിക്ക് നല്ല സങ്കടമുണ്ട്.. അതിനേക്കാൾ സങ്കടം നിന്റെ തന്തയെ എന്റെ കൈ കൊണ്ട് തീർക്കാൻ പറ്റാഞ്ഞതിലാ… ഞാൻ ജയിലിൽ നിന്നിറങ്ങുന്നതിന് മുന്നേ ആ നാറി പേടിച്ചു ജീവനൊടുക്കിയില്ലേ…
സുനിച്ചേട്ടൻ അത് പറയുമ്പോൾ ഞാൻ കൈയിലിരുന്ന പന്ത് ദേഷ്യത്തിൽ ഒന്ന് ഞെരിക്കുന്നത് ചേട്ടൻ കണ്ടു.. എനിക്കറിയാം നിനക്ക് എത്ര മാത്രം ദേഷ്യം ഉണ്ടെന്ന്.. പക്ഷേ നിന്റെ തന്ത കാണിച്ച തന്തയില്ലായ്മ അതെനിക്ക് ഒരിക്കലും പൊറുക്കാൻ പറ്റാത്തതായിരുന്നു. അതാ എനിക്ക് അവനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായത്. പക്ഷേ എനിക്കതിന്റെ കാരണം ആരോടും പറയാൻ പറ്റില്ലെടാ.. എന്തായാലും നീയെന്നെ ശത്രുവായി തന്നെ കണ്ടോ… എന്തൊക്കെ ആയാലും എനിക്ക് നിന്നോട് എന്നും സ്നേഹമേ ഉണ്ടാകു… അയാൾ അതും പറഞ്ഞ് ഗ്രൗണ്ടിൽ നിന്നും പോയി.. അയാളുടെ കണ്ണുകൾ ചെറുതായി നനയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. എന്തൊക്കെയാണ് അയാൾ പറയാൻ ശ്രമിച്ചതെന്ന് എനിക്കപ്പൊഴും മനസ്സിലായിരുന്നില്ല… അച്ഛൻ എന്തോ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട് എന്നേ എനിക്ക് മനസിലായുള്ളു.. പക്ഷേ അച്ഛനെ കുറിച്ച് ആരും മോശമായി പറയുന്നത് ഞാൻ ഒരിക്കലും കേട്ടിട്ടില്ല. ഞാനോരോന്നേ മനസിൽ ചിന്തിച്ച് കൊണ്ട് അവരു ബൈക്കിൽ കയറി പോകുന്നത് നോക്കി നിന്നപ്പോൾ ടാ സമയം കളയാതെ വാ കളി തുടങ്ങാം എന്നും പറഞ്ഞ് അവന്മാർ വിളിച്ചു..
അന്ന് കളി തീർന്ന് കുറച്ച് നേരം ഗ്രൗണ്ടിൽ ഇരുന്നപ്പോൾ റാണിയമ്മയുടെ കോൾ വന്നു എനിക്ക്. സത്യത്തിൽ എനിക്കപ്പോൾ പേടി തോന്നി. സുനിച്ചേട്ടനുമായി കണ്ടെന്നോ സംസാരിച്ചെന്നോ അറിഞ്ഞാൽ പിന്നെ റാണിയമ്മ എന്നെ കളിക്കാൻ വിടില്ലാന്ന് എനിക്കറിയാമായിരുന്നു. അത്രക്ക് വെറുപ്പാണ് റാണിയമ്മക്ക് സുനിച്ചേട്ടനേയും ഗാങ്ങിനേയും അവരിൽ പലരും റാണിയമ്മയെ നോക്കി വെള്ളമിറക്കുന്നത് അമ്മക്കറിയാം അതോണ്ട് അവരു നിക്കുന്ന സ്ഥലത്തേക്ക് ഒന്നും ശ്രദ്ധിക്കാതെയെ റാണിയമ്മ പോകാറുള്ളു. പലപ്പോഴും എന്തേലും വെട്ട് കുത്ത് കേസിൽ സുനിച്ചേട്ടനെ പോലിസ് പിടിച്ചെന്ന് വാർത്ത പത്രത്തിൽ കാണുമ്പോൾ.. ഈ കാലമാടനൊക്കെ വല്ല വണ്ടി കയറിയും ചാകണേ ദൈവമേന്ന് റാണിയമ്മ തലയിൽ കൈവെച്ച് പ്രാകുന്നത് ഞാൻ കണ്ടിട്ടുണ്ട് അത്രക്ക് അറപ്പും വെറുപ്പുമാണ് റാണിയമ്മക്കയാളെ