”അതെനിക്ക് മനസിലായി “”
“”എന്നാൽ ഇനി മുതൽ ഓഫീസിൽ മുടിയൊക്കെ കെട്ടി സുന്ദരിയായി വരണം “”
“” ഉം ok “””
“”എന്നാൽ സത്യം ചെയ്യ് “” ഞാൻ എന്റെ കൈ നീട്ടി കൊടുത്തു.
“”സത്യം “” അവളുടെ തണുത്തു വിയർത്ത കൈകൾ എന്റെ കൈകളിൽ അമർത്തി പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.
“” ഇനിമുതൽ ഓഫീസിൽ ഉള്ളവർ എല്ലാമോന്നു ഞെട്ടണം ചേച്ചിയെ കണ്ട് “”
“”എനിക്കും ഇപ്പോൾ അങ്ങനെയൊക്കെ നടക്കണമെന്ന് തോന്നുന്നു ജയ്സാ “” എന്റെ കൈകൾ വിടാതെ അവൾ പറഞ്ഞു.
“”അത്രേയുള്ളൂ കാര്യം “”
“”എന്തോ ഒരു എനർജി കിട്ടിയ പോലെ “” എന്റെ കയ്യിലെ പിടുത്തം മുറുക്കി അവൾ ഇരുന്നു.
“”നിനക്കറിയോ ഇത്രെയും നേരം ഒരാളോട് പോലും സംസാരിച്ചിട്ടില്ല. നിന്നോട് സംസാരിക്കുമ്പോൾ നല്ല ഫ്രീ ആയിട്ട് സംസാരിക്കാൻ പറ്റുന്നുണ്ട് “” അവളുടെ കൈകളിലെ വിയർപ്പ് കൂടിവരുന്നത് ഞാൻ അറിഞ്ഞു.
“”അതിനെന്താ ചേച്ചിക്കെപ്പോഴും എന്നോട് സംസാരിക്കാലോ. ഞാനെന്നും ഒരു ബെസ്റ്റ് friend ആയി കൂടെയുണ്ടാവും.”” ഞാൻ ആത്മാർത്ഥമായി പറഞ്ഞു.
“” ഈ ഒരൊറ്റ ദിവസം എനിക്ക് ഒരുപാട് സമയം കിട്ടിയത് പോലെ “” എന്റെ കൈകളിലെ പിടുത്തം വിടാതെ എന്റെ തോളിലേക്ക് അവളുടെ തല ചായ്ച്ചു..
“”ഇനിയും ഒരുപാട് കാലം നമ്മുടെ മുന്നിൽ ഉണ്ട്. ഒറ്റക്കാണെന്ന തോന്നൽ ഒരിക്കലും ഉണ്ടാവാൻ പാടില്ല. ഇടയ്ക്കു വീട്ടിൽ പോയി മമ്മിയെയും പപ്പയെയും കാണണം. അവരൊക്കെ ചേച്ചിയെ കാണാതെ ഒരുപാട് ദുഖിക്കുന്നുണ്ടാവും “”
“”ഉം എന്തായാലും പോകണം. എനിക്കും ഇപ്പോൾ അവരെ കാണാൻ തോന്നുവാ.. “” എന്റെ തോളിൽ തല കേറ്റിവച്ചു ഒന്ന് കൂടി അവൾ അടുത്തിരുന്നു.