അയാൾ ഞങ്ങളെ കണ്ടതും ഒന്ന് ചിരിച്ചുകൊണ്ട്
“ഞാൻ വന്നത് നല്ല സമയത്തല്ല എന്ന് തോന്നുന്നു…”
ഞങ്ങൾ പരസ്പരം നോക്കികൊണ്ട് ചിരിച്ചു…
” അത് കുഴ്പ്പമില്ലെടാ, നീ ജോലിയുടെ കാര്യം പറ ”
“അതോ, അത് ഇവൾക്ക് ഉള്ളത് അല്ല നിനക്കുള്ളത് ആണ് ”
“എനിക്കോ? എനിക്ക് ഇപ്പൊ ഒരു ജോലി ഉണ്ട്… ഞാൻ ഇവൾക്ക് അല്ലേ പറഞ്ഞേ.. ”
“അതറിയാം..ഇപ്പോഴത്തെ ജോലിയേക്കാൾ കൂടുതൽ ശബളം കിട്ടും, ഇത് ഡ്രൈവറുടെ ജോലി ആണ്.. കൂടാതെ ഗൾഫിൽ ആണ് ജോലി..”
“ഗൾഫിലോ ”
അറിയാതെ ഞാൻ പറഞ്ഞു പോയി…
“പെങ്ങൾ പേടിക്കണ്ട.., നല്ല ജോലി ആണ്.. ഇവനും എനിക്ക് ഒക്കെ മുൻപ് പാസ്പോർട്ട് ഉള്ളത് കൊണ്ടാണ് ഇവനെ ഞാൻ വിളിച്ചത്…കൂടാതെ ഞാനും പോവുന്നുണ്ട്…അതുകൊണ്ട് പെങ്ങൾ പേടിക്കണ്ട … ”
“ഇനി നീ എന്താ പറയുന്നേ? ഇവിടുത്തെ ലോട്ടുലോടക്കു ജോലിയും ആയി നിൽക്കുന്നോ അതോ ഗൾഫിൽ പോയി അടിച്ചു പൊളിക്കുന്നോ…”
“എന്നാലും ഇവിടെത്തെ ജോലി കളയാൻ ഒരു മടി… ”
“നിന്റെ മടി എന്താന്ന് എനിക്ക് മനസിലായി.. ഇവൾ അല്ലേ..അതിന് നീ ഇവളെ വിട്ടു പോകുന്നില്ലെലോ… ആദ്യം രണ്ട് മുന്ന് വർഷം വിസ്റ്റിംഗ് വിസയിൽ ആവും നിനക്ക് അവിടെ ജോലി…പിന്നെ
ഈ ജോലി സ്ഥിരം ആയാൽ നീനക്ക് ഇവളെ അവിടേക്കു കൊണ്ട് പോയി ജീവിച്ചൂടെ…”