“നീ എന്താ ആലോചിക്കുന്നെ ”
” അല്ല നിങ്ങൾ രണ്ട് പേര് മതിയോ ഈ പണിക്ക് ” ഞാൻ ആ ചേച്ചി പറഞ്ഞത് ഏട്ടനോട് പറഞ്ഞില്ല ….
“ഈ സംശയം എനിക്കും ഉണ്ടായിരുന്നു… എന്നാൽ അവിടെ പോയപ്പോൾ ആണ് സത്യം മനസിലാകുന്നത്… അവിടെ ബംഗ്ലാവിന്റെ പണി കഴിഞ്ഞു.. പിന്നെ പുറത്തെ പണി ഉള്ളു.. അതിന് അവിടെ ശരിക്കും ഒരാളുടെ പണിയേ ഉളളൂ.. പക്ഷേ കമ്പനിയ്ക്ക് ഈ ബംഗ്ലാവ് പെട്ടെന്ന് റെഡി ആവണമെന്ന് ആഗ്രഹം.. അതാണ് രണ്ട് പേരെ ആക്കിയത്…”
“നമ്മുക്ക് അപ്പൊ ആ ബംഗ്ലാവിൽ പോയി താമസിച്ചു കൂടെ ”
” അത് പറ്റില്ല, അതിന്റെ താക്കോൽ മാനേജരുടെ കയ്യിൽ ആണെന്ന് ആണ് ഭാസ്കേരേട്ടൻ പറഞ്ഞത്.. ആൾ ഇടക്ക് ഇടക്ക് മാത്രമേ വരൂ… നീ വിഷമിക്കണ്ട അവിടെ റിസോർട്ട് തുടങ്ങിയാൽ നമ്മുക്ക് അവിടെ താമസിക്കാം…”
“അയ്യോ വേണ്ടാ…ഞാൻ വെറുതെ പറഞ്ഞതാണ്… വാ നമുക്ക് ഭക്ഷണം കഴിക്കാം….”
മാസങ്ങൾ കടന്നു പോയി… ഞങ്ങൾക്ക് ഇപ്പോഴും ഒരു ഉയർച്ച ഉണ്ടായിട്ടില്ല..ഏട്ടൻ മാത്രം ജോലിക്ക് പോയത് കൊണ്ട് വീട് സാമ്പത്തികമായി മുന്നേറില്ല എന്ന് എനിക്ക് മനസിലായി….
” ഏട്ടാ… ഞാനും കൂടി ഒരു ജോലിക്ക് പോയാലോ… ചേട്ടന്റെ ശബളം കൊണ്ട് നമ്മുക്ക് മാത്രം ജീവിക്കാൻ പറ്റുള്ളൂ…
അതുകൊണ്ട് എനിക്ക് ഒരു ജോലി നോക്കോ… ”
“നീ ഇത് പറയുന്നതിന് മുൻപ് ഞാൻ അത് ചെയ്തു… ഞാൻ എന്റെ കൂട്ടുകാരനോട് നിനക്ക് വേണ്ടി ജോലി അനേഷിക്കാൻ ദിവസങ്ങൾക്കു മുൻപ് അവനോടു പറഞ്ഞിട്ടുണ്ട്… അവൻ ഇന്ന് പറയാം എന്ന് പറഞ്ഞിട്ടുണ്ട്… ”