“ങ്ങും ..പെട്ടന്ന് വാ ..ഞാൻ എടുത്ത് വെക്കാം …”
അധികനേരം നിൽക്കാതെ ഞാൻ നേരെ ബാത്റൂമിലേയ്ക്ക് പോയി .
ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോഴും ഞാൻ ഭാവി കാര്യങ്ങളെ പറ്റി ചർച്ചയിലായിരുന്നു . കാരണം നല്ലൊരു തുകയാണ് കയ്യിൽ വരുന്നത് . സൂക്ഷിച്ചു ചിലവാക്കില്ലെങ്കിൽ അവസാനം കടവും കടത്തിന്മേൽ കടവുമാവും .
പിന്നെ ഈ കാണുന്ന മുഖമാവില്ല , റിയാസിക്കയുടെയും , മാനേജരുടെയും മറ്റുമൊക്കെ . എന്റെ വാക്കുകളെ അവളും പിന്താങ്ങി .
“നിനക്ക് എന്ത്രയാണ് ലോൺ ….”
“അഞ്ചു ലക്ഷം …അതിൽ രണ്ട് ചിലവാകും ….പിന്നെ ഒരു ലക്ഷം രൂപയ്ക്ക് പണയം വെച്ചിരിക്കുന്ന അഫാരണം എടുക്കണം . ബാക്കി രണ്ട് കയ്യിൽ ഉണ്ടാവും …”
അത് പറഞ്ഞു തീർന്നപ്പോഴേക്കും അവൾ കഴിച്ചു കഴിഞ്ഞിരുന്നു .
“ശെരി …..” ഞാനൊന്നു മൂളി
പെട്ടന്നാണ് എന്റെ കയ്യിൽ ഇരുന്ന സ്പൂൺ തറയിൽ വീണത് . അതെടുക്കാനായി ഞാൻ തറയിൽ കയ്യികൊണ്ട് ഒന്ന് തപ്പി . പക്ഷെ സ്പൂണിന് പകരം എന്റെ കയ്യിൽ തടഞ്ഞത് അവളുടെ മിനുസമാർന്ന പാദങ്ങൾ ആയിരുന്നു .
“ഹൌ ….സ് ….ഏട്ടാ …ഇക്കിളി ആവുന്നു ..”
എന്റെ എതിരെ ഇരുന്നു ചുണ്ടു കോണിച്ചു കൊണ്ട് ഒരു കൃത്രിമ ദേഷ്യം അവൾ മുഖത്തു കാണിച്ചു . ചെറിയ ടേബിൾ ആയോണ്ട് എന്റെ എതിരെ അവൾ ഇരുന്നാലും, ഏകദേശം രണ്ട് അടി മാത്രേ അകലം കാണു .
“എന്താടി …പ്രായം ഇത്രയായില്ലേ ഇപ്പഴും നിനക്ക് ഇക്കിളി മാറിയില്ലേ ..”
“അയ്യാ ..ന്തു പ്രായം ….ഞാൻ ഇപ്പഴും കത്തി തന്ന നിൽക്കുന്നെ ….കേട്ടോ ..”
അതും പറഞ്ഞു എന്റെ കാലിൽ അവൾ നഖം കൊണ്ട് ഒന്ന് കോറി.
“പിന്നെ …..”
ഞാൻ അവളെ ഒന്നു ചൊടിപ്പിച്ചു .
‘”തന്നെ ..അങ്ങനെയാണെങ്കിലേ ഒരു ദിവസം ഞാൻ പുറത്ത് പോവുമ്പോൾ എന്റെ പുറകെ ഏട്ടൻ ഒന്ന് വന്നു നോക്ക് . അപ്പോൾ അറിയാം എത്രപേരാണ് എന്ന നോക്കി വെള്ളമിറക്കുന്നേനു …..ഹിഹി….”
അങ്ങനെ പറഞ്ഞു ഒരൽപം ഗമയോടെ അവൾ ഇരുന്നു .
“ഓഹോ ..അത് അവർ നിന്നെയല്ലേ നോക്കുന്നെ ..നിന്റെ ഡ്രസിങ് ആണ് …എല്ലാം ഒരു മാതിരി തുറന്നു കാണിച്ചുകൊണ്ട് ….”
അറിയാതെ എന്റെ വായിൽ നിന്നും വീണുപോയി . ഒരു നിമിഷം അവൾ ഒന്നും പറഞ്ഞില്ല .
“ഒരൽപം സ്റ്റൈലിഷ് ആയി വസ്ത്രം ധരിക്കുന്നതിനു ഏട്ടൻ സപ്പോർട്ട് ആണല്ലോ ..പിന്നെ ഇപ്പൊ എന്താ കുഴപ്പം ..”
അവളുടെ മുഖം പെട്ടന്ന് മ്ലാനമായി
“ഓഹ്….എന്റെ പൊന്നെ ഞാനൊരു ജോക്ക് പറഞ്ഞതല്ലേ , നീ അതിനു സീരിയസ് ആയി എടുക്കുകയൊന്നും വേണ്ട ..എനിക്ക് കുഴപ്പമൊന്നുമില്ല …പിന്നെ , നിന്റെ ഡ്രസിങ് നിന്റെ ഡിസിഷൻ ആണ് ….പോരെ ”
മാനസ്സുകൊണ്ടല്ലെങ്കിലും ഞാൻ അങ്ങനെ പറഞ്ഞു .