“ എനിക്കതൊന്നും അറിഞ്ഞുകൂടാ… ഐ ഡോൺട് ഇൻട്രസ്റ്റ് ഇൻ തോസ് സ്റ്റോറീസ്… നീ ആളൊരു പഴഞ്ചനാണല്ലോടാ… ” അവളുടെ വാക്കുകൾ രാഘവിന് അരാധനയെ ഓർമ്മപ്പടുത്തി…
“ അതു ശരിയാ ഞാൻ പഴഞ്ചനാ… അല്ല നിനക്ക് പിന്നെ എന്തിലാണ് ഇൻട്രസ്റ്റുള്ളത്?… ” രാഘവ് അവളുടെ കണ്ണിലേക്ക് ഉറ്റുനോക്കി…
“ നിന്നിൽ… ഐ റിയലി ലവ് യൂ… ഐ വാണ്ട് യൂ… ” അവൾ അവന്റെ മുടിയിഴകളിൽ പ്രേമത്തോടെ തഴുകി…
“ ഐ ടൂ ജാനൂ… ” രാഘവിന്റെ വാക്കുകൾ ഹൃദയത്തിന്റെ അടിത്തട്ടിൽ എന്ന പോലെ ആയിരുന്നു…
” രാഘവ് എന്റെ പേരിൽ മാത്രമാണോ നിനക്ക് എന്നോട് ഇഷ്ടം… സത്യം പറയണം…” രാഘവിനോട് അടുത്തപ്പോൾ മുതലുള്ള അവളുടെ മനസ്സിലുള്ള ഒരു വേദനയായിരുന്നു അത്…
” ഞാനെന്തിനാ നിന്നോട് നുണ പറയുന്നേ… ശരിയാണ്… ആദ്യം നിന്റെ പേരുകേട്ടാണ് ഞാൻ നിന്നെ ഇഷ്ടപ്പെട്ടത്… പക്ഷേ നിന്നോട് അടുത്തപ്പോൾ ആ പേരിനേക്കാൾ ഒത്തിരി സൌന്ദര്യം നിന്റെ മനസ്സിനുണ്ടെന്ന് എനിക്ക് തോന്നി… ” രാഘവ് അവളുടെ മുഖത്ത് കണ്ണെടുക്കാതെയാണ് ആ വാക്കുകൾ പറഞ്ഞത്…
“ ശരിക്കും… ” ഒന്ന് ഉറപ്പിക്കാനെന്ന പോലെ ജാനകി ചോദിച്ചു…
“ ഏയ് ചുമ്മാ… ” ഒന്നു ചിരിച്ചിട്ട് അതു പറഞ്ഞുകൊണ്ട് രാഘവ് എണീറ്റു…
രാഘവായനം 4 [അവസാന ഭാഗം]
Posted by