“ നീ പറഞ്ഞതൊക്കെ ശരി… ഞാനൊന്ന് ചോദിക്കട്ടെ… ഒരുപക്ഷേ നീ പറഞ്ഞപോലെ രാവണൻ ഉയിർത്തെഴുന്നേറ്റിരുന്നു എങ്കിൽ എന്തു സംഭവിച്ചേനെ?… “ അവന്റെ ഉത്തരത്തിനായി പറക്കുന്ന മുടിയിഴകളോടെ ജാനകി അവന്റെ മുഖത്തേക്ക് ഒറ്റു നോക്കി…
“ അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ ശ്രീലങ്കയുടെ ശ്രീ പോയി അത് വീണ്ടും ലങ്ക ആയേനെ… “ രാഘവ് തികഞ്ഞ ആത്മാർത്ഥതയോടെ പറഞ്ഞു… ജാനകി ആലോചിച്ചു… ലങ്കയുടെ ശ്രീ- ഐശ്വര്യം പോയേനെ എന്ന്…
“ അങ്ങിനെ രാവണൻ ഉയിർത്തെഴുന്നേറ്റിരുന്നെങ്കിൽ രാമൻ വീണ്ടും അവതിരിക്കുമായിരുന്നോ രാഘവ്?… ” ഇത്തവണ അവളുടെ വാക്കുകളിലെ മൂർച്ച അവൻ തിരിച്ചറിഞ്ഞു…
“ പത്ത് അവതാരങ്ങളിൽ ഇതുവരെ ഒൻപത് അവതാരങ്ങൾ മാത്രമേ അവതരിച്ചിട്ടുള്ളൂ… കലിയുഗത്തിലെ കൽക്കി ഇതുവരെ… ” താൻ പറയുന്നത് ജാനകിയിൽ വലിയ വിശ്വാസം ഉണ്ടാക്കുന്നതായി തോന്നാത്തതു കൊണ്ട് രാഘവ് പകുതിക്ക് വച്ച് നിർത്തി…
“ കുറേയൊക്കെ നീ സങ്കൽപ്പിക്കുകയാണ് രാഘവ്… ” കടലോരത്തെ മണലിൽ പതിയെ കയ്യോടിച്ച് ജാനകി പറഞ്ഞു…
“ അതെനിക്കറിയില്ല… രാമസഹോദരൻ ഭരതന്റെ രാജ്യമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു… ഭരതന്റെ രാജ്യം – ഭാരതം… നിനക്കെന്ത് തോന്നുന്നു?…” അവൻ അവളുടെ നേരെ ശാന്തമായി ചോദിച്ചു…
രാഘവായനം 4 [അവസാന ഭാഗം]
Posted by