“ ഞാൻ കൂടെ വരാമെന്ന് പറഞ്ഞതല്ലേ രാഘവ്… ഗോകുൽ വിളിക്കുമ്പോൾ ഞാനെന്താ പറയാ?… “ അവന്റെ നേർക്ക് നോക്കി സങ്കടത്തോടെ ശിവദാസൻ ചോദിച്ചു…
“ അവനോട് ഞാൻ പറഞ്ഞോളാം എല്ലാം… അങ്കിളിന്റെ സഹായത്തിന് എങ്ങിനെയാ നന്ദി പറയാ… താങ്ക്സ് സർ… താങ്ക്യൂ വെരിമച്ച്…“ അവൻ ശിവദാസന് ഷേക്ഹാൻഡ് കൊടുക്കാനായി കൈ നീട്ടി… അയാൾ അവനെ കെട്ടിപ്പിടിച്ച് പുറത്ത് തട്ടി…
“ യങ്ങ് മാൻ സീയു എഗെയ്ൻ… “ ആലിംഗനത്തിൽ നിന്ന് അടർത്തി ശിവദാസൻ പറഞ്ഞു…
“ ഷുവർ അങ്കിൾ… ബൈ… “ അയാൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് എയർപോർട്ടിനകത്തേക്ക് രാഘവ് തന്റെ ലഗ്ഗേജുമായി പോയി…
അന്ന് വൈകിട്ട് രാത്രി തിരുവനന്തപുരത്ത് പറന്നിറങ്ങിയ രാഘവ് പുലർച്ചയോടെ ഹോസ്റ്റലിലെത്തി… കിടന്നതേ അവൻ ഉറങ്ങിപ്പോയി… ഉച്ചയ്ക്ക് എണീറ്റ് ബൈക്കുമെടുത്ത് ഗോകുലിനെ പോയിക്കണ്ടു… അത്ഭുതവും സന്തോഷവും കൊണ്ട് ഗോകുൽ അവനെ കെട്ടിപ്പിടിച്ചു… യാത്രയുടെ വിശേഷങ്ങൾ അവനുമായി പങ്കുവച്ചപ്പോൾ ഗോകുൽ ഒരു ചിത്രകഥ കേൾക്കുന്നതു പോലെ അതൊക്കെ കേട്ടിരുന്നു…
“ യുവർ ഗ്രാൻഡ്മാ ഈസ് റൈറ്റ്… നിനക്കു മാത്രേ അതു കഴിയുമായിരുന്നുള്ളൂ രാഘവ്… യു ഡൺ ഇറ്റ് വെൽ… “ ഗോകുലിന്റെ അഭിനന്ദനത്തിനും അവന്റെ മുഖത്ത് നിറഞ്ഞത് ശാന്തതയുടെ ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി…
രാഘവായനം 4 [അവസാന ഭാഗം]
Posted by