കല്ലറയ്ക്ക് മുകളിലേക്ക് കുതിച്ചുയർന്ന സന്യാസി തന്റെ മുന്നിലേക്ക് ചാടിയെത്തുന്ന രാഘവിന്റെ മുഖത്തിനു നേരെ കത്തുന്ന തീപ്പന്തം കുത്താനാഞ്ഞതും… മുഖം കുനിച്ച് തന്റെ തൊട്ടു മുന്നിൽ ഉയർന്നു നിൽക്കുന്ന അയാളുടെ നെഞ്ചിലേക്ക് ആ രണ്ടു കൂർത്തമുനകൾ അവൻ കുത്തിയിറക്കി… തന്റെ മാറ് പിളർന്നു അമ്പുകൾ കേറിയതറിഞ്ഞ നടുക്കത്തിൽ അയാൾ പിന്നിലേക്ക് മറിഞ്ഞു… അയാളുടെ നെഞ്ചിൽ മുട്ടുകാലുകൾ ഇടിച്ചിറക്കി കൊണ്ട് രാഘവ് കല്ലറയുടെ അപ്പുറത്തേക്ക് വീണു… താഴെ വീണ് തെറിച്ച് അകന്നു മാറിയ രാഘവ് ഒന്ന് ചുമച്ചു…
പതിയെ എഴുന്നേറ്റ് വേച്ചുവേച്ച് മുറിയിലുണ്ടായിരുന്ന രണ്ട് പന്തങ്ങളിൽ ഒന്നെടുത്ത് അതുമായി കല്ലറയുടെ അടുത്തെത്തി ഉള്ളിലേക്ക് നോക്കി… അവിടെയതാ ചന്ദ്രഹാസം കിടക്കുന്നു… രാവണന്റെ മൃതദേഹം ഉണ്ടായിരുന്നു എന്നു പറഞ്ഞ സ്ഥലത്ത് കുറേ വെളുത്ത പൊടി മാത്രം…
കാണാൻ കഴിഞ്ഞില്ലല്ലോ ആ രാക്ഷസ രാജാവിന്റെ ദേഹം… വേണ്ട… വെട്ടിത്തിളങ്ങി നിന്നിരുന്ന ചന്ദ്രഹാസം ഇപ്പോൾ ഒരു പ്രാകശവുമില്ലാതെ അതിനുള്ളിൽ കിടക്കുന്നു… ആ ആയുധം കയ്യിലെടുക്കാനാഞ്ഞതും നൊടിയിടയിൽ അതൊരു ചാരമായി മാറി… ചന്ദ്രഹാസത്തിന്റെ ശക്തി അതിൽ നിന്നും ചോർന്നുപോയി… ഇനി ഇതു കൊണ്ട് ഒരു കാര്യവുമില്ല… രാവണദേഹവും അപ്രത്യക്ഷമായി… തന്റെ ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നു… അവൻ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു… ആ ചിരിയുടെ ധ്വനികൾ ആ ഗുഹാന്തരത്തിൽ പ്രതിധ്വനിച്ചു…
രാഘവായനം 4 [അവസാന ഭാഗം]
Posted by