“ നീങ്ക സൊൽറത് സരി താൻ… നീങ്ക ഉയിരോടെ ഇരുക്കും പോത് അത് നടക്കാത്… ഇന്നേക്ക് ബലി കൊടുക്കപ്പോറ മുതൽ ആൾ നീ താൻ… ഇത്തന രഹസിയമാന ഇടത്തു വന്തേനെ… നീ അന്ത രാമാവോട പരമ്പര താൻ… ഇല്ലയാ… കൊഞ്ചനേരത്തുക്ക് അപ്പുറം നാങ്കൾ പരമ്പരാവിൻ രാസാ ഉയിർപ്പേൻ… ഹഹഹ… “ അയാളുടെ ചിരി അവന്റെ കാതിൽ മുഴങ്ങി…
“ ഇല്ലൈ ഇല്ലൈ… നീങ്ക നിനൈപ്പത് നടക്കാത്… “ രാഘവ് മുരണ്ടുകൊണ്ട് അയാളോട് ആക്രോശിച്ചു… “ ടപ്പ് !!!… ” രാഘവിന്റെ ഇടതുകരണത്ത് അയാളുടെ വലതുകൈ പതിച്ചു… താഴേക്ക് വീഴാൻ പോയ രാഘവ് ബാലൻസ് ചെയ്തു കൊണ്ട് നിവർന്നു ഇരുന്നു…
“ പോതും… ബലികൊടുക്ക സമയമാച്ച്… വാ… “ രാഘവിനെ അടിക്കാനായി വീണ്ടും കയ്യോങ്ങിയ അയാളോട് കല്ലറയുടെ മധ്യത്തിലായി നിന്ന തലവനെന്ന് തോന്നിക്കുന്ന സന്യാസി പറഞ്ഞു… അതുകേട്ട് അയാൾ അവർക്കരുകിലേക്ക് പോയി…
രാഘവിന്റെ തൊണ്ടയിലെ വെള്ളം വറ്റി… ഇനി അൽപ്പ സമയത്തിനകം അവർ ചന്ദ്രഹാസത്തിൽ അവരുടെ ചോര ഇറ്റിച്ച് രാവണന്റെ മൃശരീരത്തിലേക്ക് വീഴ്ത്തും… തന്നെ ബലിയും കൊടുക്കും… ഹോ… ഓർക്കാൻ കൂടി കഴിയുന്നില്ല… എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്തേ പറ്റൂ… രാഘവ് ചുറ്റും നോക്കി… അതാ കുറച്ച് മാറി താൻ കൊണ്ടുവന്ന ബോക്സ് കിടക്കുന്നു… അവൻ അതിനരികിലേക്ക് നിരങ്ങി നിരങ്ങി ചെന്നു…
മന്ത്രോച്ചാരണങ്ങൾ മുറയ്ക്ക് നടക്കുന്നു… ഇപ്പോൾ 8 മണിയായി… ചന്ദ്രനിൽ ചുവപ്പ് പടർന്നു തുടങ്ങിയിരിക്കും…
രാഘവായനം 4 [അവസാന ഭാഗം]
Posted by