രാഘവായനം 4 [അവസാന ഭാഗം]

Posted by

കയ്യിലെ വാച്ചിലേക്ക് നോക്കി… സമയം 7 മണി കഴിഞ്ഞിരിക്കുന്നു… അതായത് ചന്ദ്രഗ്രഹണം തുടങ്ങാറായിരിക്കുന്നു… അവൻ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റ് ആ ചുവരിനോട് ചാരിയിരുന്ന് മുന്നോട്ട് നോക്കി… പുറകിൽ തന്റെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുന്നു…
മുന്നോട്ട് നോക്കിയപ്പോൾ തലേ ദിവസം കണ്ട കറുത്ത വസ്ത്രം ധരിച്ച സന്യാസിമാർ… ഒരു പത്ത് പേരുണ്ട്… നാലു പേർ ആ കല്ലറയ്ക്കും ചെറിയ പെട്ടിക്കും ചുറ്റുമായി നിന്ന് മന്ത്രോച്ചാരണങ്ങൾ നടത്തുന്നു… ഒരാൾ മുറിയുടെ ഒരു ഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗത്തിൽ പുഷ്പങ്ങൾ അർപ്പിക്കുന്നു… താൻ എഴുന്നേറ്റതറിഞ്ഞ് പൂജയുടെ കാര്യങ്ങളിലൊക്കെ സഹായിച്ചു നിന്ന ഒരു സന്യസി തന്റെ അടുത്തേക്ക് നടന്നു വന്നു…
രാഘവിനറിയാത്ത ഏതോ ഭാഷയിലാണ് ആ സന്യസി അവനോട് എന്തോ ചോദിച്ചത്…
“ പുരിയലെ… നീങ്കളെല്ലാം യാര്?… “ അവരുടെ ഭാഷ മനസ്സിലാവാതെ അവൻ കണ്ണുയർത്തി അയാളെ ആകമാനം നിരീക്ഷിച്ചു കൊണ്ട് ചോദിച്ചു…
“ ഓ… തമിഴാ… നാങ്ക വന്ത് ഇന്ത രാസാവോടെ പോരാളികൾ… “ ആ വലിയ കല്ലറയുടെ നേർക്ക് കൈചൂണ്ടിക്കൊണ്ട് ആ ബലിഷ്ഠകായൻ പറഞ്ഞു…
“ നീങ്ക നിനൈപ്പത് നടക്കാത്… നാൻ ഉയിരോടെ ഇരുക്കുംപോത് അത് നടക്കാത്… “ രാഘവിന്റെ ശബ്ദത്തിലെ മൂർച്ചയും, കണ്ണുകളിലെ തീഷ്ണതയും അയാളുടെ മുഖഭാവത്തിന് ഒരു ചലനവും ഉണ്ടാക്കിയില്ല…

Leave a Reply

Your email address will not be published. Required fields are marked *