രാഘവായനം 4 [അവസാന ഭാഗം]

Posted by

“ ഒരാഴ്ചയോ?… അപ്പൊ അതേത് ദിവസമാണ് രാഘവ്… “ ഗോകുൽ ആകാംക്ഷയും ഭീതിയും അടക്കാനാവാതെ ചോദിച്ചു…
“ ഈ വരുന്ന ചന്ദ്രഗഹണ ദിനമാണ് ആ ദിവസം… അന്നാണ് ചന്ദ്രൻ തന്റെ വിവിധ ഭാവങ്ങൾ കൈക്കൊള്ളുന്നത്… അന്നേ ദിവസം രാത്രി ചുവപ്പ് നിറം അർദ്ധചന്ദ്രാകൃതിയിൽ എത്തുന്ന സമയമാണ് രാവണ ഉയർത്തെഴുന്നേൽപ്പെന്നാണ് രണ്ടാമത്തെ താളിയോലയിൽ പറയുന്നത്… “ രാഘവ് സംഭവം വിവരിച്ചു…
“ ഞാനതിനെക്കുറിച്ച് കേട്ടിരുന്നു… 2018 ജനുവരി 31… 152 വർഷത്തിനു ശേഷമുള്ള സൂപ്പർ ബ്ലഡ് മൂൺ… ഓ മൈ ഗോഡ്… “ ഗോകുലിന്റെ മുഖത്ത് നിന്ന് രാഘവ് അവനിൽ നിറഞ്ഞ ഭയം വായിച്ചെടുത്തു…
“ ഞാൻ തയ്യാറെടുത്തു കഴിഞ്ഞു ഗോകുൽ… “ രാഘവിന്റെ സ്വരത്തിലെ ദൃഢത ഗോകുലിനെ ഒട്ടൊന്ന് സമാശ്വസിപ്പിച്ചു…
“ ദൈവം നിന്നെ രക്ഷിക്കട്ടെ… “ അവന്റെ തോളിൽ പിടിച്ചമർത്തി ഗോകുൽ പറഞ്ഞപ്പോഴേക്കും രാഘവ് ബൈക്ക് സ്റ്റാർട്ട് ചെയ്തു… ബൈക്ക് ഒന്ന് മുന്നോട്ടെടുത്തതും ഗോകുൽ അവനെ പെട്ടെന്ന് വിളിച്ചു… അതുകേട്ട് രാഘവ് ബൈക്ക് നിർത്തി…
“ സോറീടാ… ഞാൻ പിന്നീന്ന് വിളിച്ചു പോയല്ലോ… അതേയ് ജാനകിയെ ഒന്ന് കാണണം… എത്ര ദിവസമായി നീ അവളെ ഒന്ന് വിളിച്ചിട്ട്… ഒന്നു പോയി കാണ് അവളെ… പാവം എപ്പോഴും എന്നെ വിളിച്ച് നിന്റെ കാര്യം തിരക്കും… ഇതു പറയാനാ വിളിച്ചത്… “ പുറകീന്ന് വിളിച്ചതിലുള്ള ചമ്മൽ ഗോകുലിന്റെ മുഖത്തുണ്ടായിരുന്നു…
“ പുറകീന്ന് വിളിച്ചതിൽ പ്രശ്നമൊന്നുമില്ലെടാ… അതൊക്കെ അന്ധവിശ്വാസം ആയിട്ടേ എനിക്ക് തോന്നീട്ടൊള്ളൂ… ശരിക്കുമുള്ള വിശ്വാസത്തെ തള്ളിപ്പറയുമ്പോഴാണ് വിഷമം… ജാനകിയെ ഞാൻ കണ്ടോളാം… എനിക്കും അവളെ ഒന്ന് കാണണമെന്നുണ്ട്… “ അതു പറഞ്ഞിട്ട് രാഘവ് തന്റെ മൊബൈലിൽ ജാനകിയെ കോൾ ചെയ്തു… റിംഗ് ചെയ്ത് നിമിഷങ്ങൾക്കകം അങ്ങേത്തലയ്ക്കൽ കോൾ അറ്റൻഡ് ചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *