രാഘവായനം 4 [അവസാന ഭാഗം]

Posted by

രാത്രി അത്രയും സെക്യൂരിറ്റിയുള്ള ആ​ പ്രദേശത്തേക്ക് ചെല്ലുന്നത് സുരക്ഷിതമല്ല… ഇനിയിപ്പോൾ രാവിലെയാകുന്നതു വരെ കാത്തിരിക്കുക എന്നത് മാത്രമേ തനിക്ക് ചെയ്യാനുള്ളൂ എന്ന് മനസ്സിലാക്കിയ രാഘവ് ഉദ്വേഗത്തോടെ ഉറങ്ങാൻ കിടന്നു… ഇടയ്ക്ക് സ്വപ്നം കണ്ട് ഞെട്ടിയെഴുന്നേറ്റ് വീണ്ടുമുറങ്ങി രാഘവ് നേരം വെളുപ്പിച്ചു…
കഴിഞ്ഞ ദിവസത്തെപ്പോലെ തന്റെ ആയുധങ്ങളും ചില്ലുകുപ്പിയുമായി രാഘവ് സിഗരിയ റോക്കിലേക്ക് പോയി… ഒരു ബ്ലാക്ക് ജീൻസും ടീഷർട്ടും വൈറ്റ് ബൂട്ടുമായിരുന്നു അവന്റെ വേഷം… മാരനെ അന്ന് കൂടെ കൊണ്ടുപോകേണ്ടെന്ന് വച്ചു… രാവിലെ സന്ദർശകർക്കായി ഗേറ്റ് തുറന്നപ്പോൾ തന്നെ അകത്ത് കടന്നത് രാഘവായിരുന്നു… വർദ്ധിച്ച ആവേശത്തോടും അതേസമയം ഇനി വരാനിരിക്കുന്ന സംഭവങ്ങളെയോർത്തും അവന്റെ കാലുകൾ അതിവേഗം പടികൾ കടന്ന് മുകളിലേക്ക് കുതിച്ചു… ചുറ്റിചുറ്റിയുള്ള പടികളൊക്കെ തികഞ്ഞ അഭ്യാസിയുടേത് പോലെ രാഘവ് പിന്നിലാക്കി മുന്നോട്ട് ഓടിക്കയറി…
ഏറ്റവും മുകളിലുള്ള ആ ഗുഹയുടെ മുന്നിലെത്തി രാഘവ് കിതപ്പടക്കി… ഗുഹയിലേക്ക് കയറിയ അവൻ ഉൾപ്പാറയുടെ ഇടതുവശത്തായി പൂവുമായി നിൽക്കുന്ന സ്ത്രീയുടെ മുന്നിൽ നിന്ന് കൈകൾ കൂപ്പി ഒരു നിമിഷം നിന്നു… സീതാദേവിയെ മനസ്സിൽ സങ്കൽപ്പിച്ച് തൊഴുതു വണങ്ങി ആ ചിത്രത്തിന്റെ ഭാഗങ്ങൾ പരിശോധിക്കാൻ തുടങ്ങി… ആ പൂവിന്റെ ഭാഗങ്ങൾ ശരിക്ക് നിരീക്ഷിച്ചപ്പോൾ അതിനു തൊട്ടുതാഴെയായി അർദ്ധ വൃത്താകൃതിയിൽ ഒരു വളയം പോലെ കണ്ടു… അവൻ അതിലൊന്ന് ശക്തിയായി ഉൂതിയപ്പോൾ അതിൽ നിന്ന് പൊടിപടലങ്ങൾ പറന്നു…

Leave a Reply

Your email address will not be published. Required fields are marked *