സിഗിരിയയില്‍ നാം ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതിയുണ്ട്… പ്രകൃത്യാ ഉള്ള പാറകളുടെയും മറ്റു ശിലകളുടെയും രൂപത്തിനനുസരിച്ച്, അവയ്ക്കു വലിയ മാറ്റം വരുത്താതെ പല പല ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതായി കാണാം… അതിനു തൊട്ടടുത്ത് രാജാവിനു വിശ്രമിക്കാനായൊരിടം… അവിടെ കസേര പോലും പാറ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്… അതു കഴിഞ്ഞു മൂര്‍ഖന്റെ പത്തി പോലുള്ള ഒരു പാറയുണ്ട് – അതിനെ ഒരു പ്രവേശന കവാടമാക്കി മാറ്റിയിരിക്കുന്നതായി കാണാം…
അങ്ങനെ പ്രകൃതിയെ താലോലിച്ചുകൊണ്ട് നിലനിന്നിരുന്ന സിംഹ പാറയും സിഗിരിയ കൊട്ടാരവും കണ്ട് പുറത്തെത്തി… ചെറുതായി മഴ പൊടിഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നു അപ്പോൾ… പുറത്തും അകത്തും… സന്ധ്യയായി… ഇരുട്ട് വീണു തുടങ്ങി… പല സ്ഥലങ്ങളിലും പോയെങ്കിലും തന്റെ ഉദ്ദേശം നടന്നില്ലല്ലോ എന്നോർത്ത് രാഘവ് കുണ്ഠിതപ്പെട്ടു… എല്ലായിടവും കേറിയിറങ്ങി… ഓരോ സ്ഥലവും അരിച്ചുപെറുക്കി… എന്നിട്ടും… കഷ്ടം… താനിത്രയൊക്കെ ചെയ്തിട്ടും അതിനൊരു ഫലപ്രാപ്തിയില്ലെന്നോ?…
തിരിച്ചു പേരുന്ന വഴിയാണ് കുറേ സന്യാസിമാർ അവിടെയിവിടെയായി നിൽക്കുന്നത് രാഘവ് കണ്ടത്… കറുത്ത വസ്ത്രം ധരിച്ച അവരുടെയെല്ലാം നിറം എണ്ണക്കറുപ്പായിരുന്നു… നീണ്ട താടിയും മീശയും ജട പിടിച്ച മുടിയുമാണ് അവരെ സന്യാസിമാരായി തോന്നിപ്പിക്കുന്നത്… മറിച്ച് അവരെല്ലാം ബലിഷ്ഠകായരാണെന്ന് നോക്കിയതിൽ നിന്ന് അവനറിഞ്ഞു… അവൻ അവരെപ്പറ്റി മാരനോട് തിരക്കി…
രാഘവായനം 4 [അവസാന ഭാഗം]
Posted by