ഒരുപക്ഷേ ഒരു ഏറ്റുമുട്ടൽ ഉണ്ടായാൽ ഉപയോഗിക്കാനായിട്ടാണ് അവൻ ആ ഫൈബർ റോഡ്സ് കരുതിയിരുന്നത്… 5 നിമിഷം കൊണ്ട് നിർമ്മിക്കാവുന്ന ഒരു ഫൈബർ വില്ലും, അറ്റം കുന്തമുനയോളം മൂർച്ചയുള്ള പത്തോളം ഫൈബറിന്റെ അമ്പുകളും ഒരു ആയുധം എന്ന കണക്കാണ് അവൻ എടുത്തത്… നല്ല സെക്യൂരിറ്റിയുള്ള ആ ദേശീയോദ്യാനത്തിലെ എൻട്രൻസിൽ തന്നെ മെറ്റൽ ഡിറ്റക്ടർ ഉള്ളതിനാലാണ് രാഘവ് മെറ്റൽ റോഡ്സിനു പകരം ഫൈബർ റോഡ്സ് കൂടെ കരുതിയത്…
ഇതൊക്കെയായി ഹോട്ടലിനു താഴെയെത്തിയപ്പോൾ ഹോട്ടലുകാർ ഏർപ്പാടാക്കിയ ഗൈഡ് അവിടെ രാഘവിനെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു…
“ വണക്കം സാർ… നാൻ മാരൻ… ഉങ്കൾ ഗൈഡ്… ” ഒരു നാൽപത് വയസ്സ് പ്രായം വരുന്ന ഒരാൾ ആയിരുന്നു ഗൈഡായി വന്നത്… അധികം പൊക്കമില്ലാത്ത അയാളെ ആകെ മൊത്തം രാഘവ് നോക്കി… നിറഞ്ഞ ചിരിയുമായി നിൽക്കുന്ന അയാളുടെ മീശയില്ലാത്ത മുഖത്ത് ഒരു തരം പ്രസരിപ്പുള്ള ഭാവം ആയിരുന്നു… തമിഴ് രാഘവിന് അത്യാവശ്യം അറിയാമായിരുന്നു…
“ അപ്പൊ നീങ്ക താൻ എന്നുടെ ഗൈഡ്… ഒകെ… പോലാം… ” അതു പറഞ്ഞ് ഗൈഡിന് മുന്നോട്ട് നടക്കാനുള്ള അനുമതി രാഘവ് കൊടുത്തു…
“ സാർ പെയ്ന്റിസ്റ്റാ… അതു കൊടുങ്കോ സാർ… നാൻ ഏറ്റെലാം… ” രാഘവിന്റെ തോഴിൽ നെഞ്ചിനു കുറുകെ കിടക്കുന്ന വള്ളി നോക്കിക്കൊണ്ട് അയാൾ പറഞ്ഞു…
“ പർവായില്ലേ… നീങ്ക മുന്നാടി പോങ്ക… ” രാഘവ് ആ സഹായം നിരസിച്ചു… മാരൻ മുന്നേ നടന്നു… അയാൾ സിഗരിയ റോക്കിലേക്ക് പോകുന്ന വഴി അതിന്റെ ചരിത്രങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു… അതിൽ നിന്ന് രാഘവ് സിഗരിയ റോക്കിന്റെ ആധുനിക കഥകൾ അറിയുകയായിരുന്നു…
രാഘവായനം 4 [അവസാന ഭാഗം]
Posted by