രാഘവായനം 4 [അവസാന ഭാഗം]

Posted by

രാത്രി എസിയുടെ ചെറിയ തണുപ്പിൽ ബെഡിൽ കിടക്കുമ്പോൾ രാഘവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല… താൻ ഇപ്പോൾ ശ്രീലങ്കയിലാണ്… രാവണന്റെ രാജ്യത്ത്… ആ ഓർമ്മ പോലും അവന്റെ രോമങ്ങളെ എഴുന്നു നിർത്തി… ഇന്ന് 29… ഇനി രണ്ട് ദിനം കൂടി… അവൻ തന്റെ ബാഗിൽ നിന്ന് ചില്ലുകുപ്പി എടുത്ത് നോക്കി… ഈശ്വരാ കാത്തോളണേ… പ്രാർത്ഥനയോടെ അവൻ കിടന്നുറങ്ങി…
30.01.2018 – രാഘവ് അതിരാവിലെ എണീറ്റ് പ്രഭാത കൃത്യങ്ങൾ നടത്തി, കുളിച്ച് കാർ വരുന്നത് കാത്തു നിന്നു… പ്രഭാതഭക്ഷണം കഴിഞ്ഞതും 8 മണിയോടെ രാഘവിന് പോകാനുള്ള കാറെത്തി… സൂക്ഷിച്ചു പോകണം എന്ന നിർദ്ദേശത്തോടെ ശിവദാസൻ അവനെ പറഞ്ഞയച്ചു… ആ കാറിലിരുന്ന് രാവണകൊട്ടാരത്തിലേക്ക് പോകവേ രാഘവ് തന്റെ ലാപ് ടോപ്പിൽ ലങ്കയുടെ വിവരണങ്ങൾ വായിച്ചു നോക്കി…
സിഗിരിയ റോക്ക് – ലങ്ക എന്ന രാവണന്റെ സ്വര്‍ണ നഗരി, ചരിത്രവും പഴയ സംസ്കാരവും ഉറങ്ങുന്ന സിഗിരിയ… കൊളംബോയിൽ നിന്നു ഏതാണ്ട് 150 കി.മി അകലെയുള്ള സിഗിരിയ എന്ന സ്ഥലത്തേക്ക്  4 മണിക്കൂർ കാർ യാത്ര കൊണ്ട് എത്തിച്ചേരാം…
സിഗിരിയയിലെ സിഗിരിയ റോക്കിന് സമീപമുള്ള തനിക്ക് ഏർപ്പാട് ചെയ്തിരിക്കുന്ന സിഗരിയ ഹോട്ടലിൽ എത്തിയപ്പോൾ തന്നെ ഹോട്ടൽ അധികൃതർ സിലോൺ ചായയുമായി വരവേറ്റു… പാല്‍ ചായയല്ല, കട്ടന്‍… കൂടെ ഒരു കഷ്ണം ശര്‍ക്കരയുമുണ്ട്… പണ്ട് ഈ വിധമുള്ള ചായ കുടിക്കല്‍ നമ്മുടെ നാട്ടിലും പതിവുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്… എന്നാല്‍ രാഘവ് ഈ രീതി കാണുന്നതും ഇതു പോലെ ചായ കുടിക്കുന്നതും ആദ്യമായാണ്‌…

Leave a Reply

Your email address will not be published. Required fields are marked *