രാഘവായനം 2 [പഴഞ്ചൻ]

Posted by

” എനിക്ക് മുകളിൽ പോയേ പറ്റൂ… ” അയാളുടെ ചുമലിൽ ഒന്ന് പിടിച്ചു കുലുക്കിയിട്ട് രാഘവ് മുകളിലേക്ക് നടന്നു… തന്റെ ബനിയനിൽ ശക്തമായ കാറ്റടിച്ച് നെഞ്ചിൽ ഭാരം അനുഭവപ്പെടുന്ന പോലെ… നീളമുള്ള മുടിയിഴകൾ കാറ്റിൽ പാറിപ്പറക്കുന്നു… രാഘവ് താഴെ വലതു മുട്ടുകാലിൽ ഇരുന്നിട്ട് തന്റെ ബാഗ് തുറന്ന് കണ്ണ് മുഴുവൻ കവർ ചെയ്യുന്ന ഒരു ബ്രൗൺ റെയ്ബാൻ വെഫെയർ സൺഗ്ലാസ് വച്ചു… അതോടൊപ്പം തന്റെ കറുത്ത ജാക്കറ്റ് എടുത്ത് ബനിയന് പുറമേ അണിഞ്ഞു… വൃദ്ധനെ ഒന്നു കൂടി തിരിഞ്ഞു നോക്കിയ ശേഷം മുന്നിലേക്ക് അടി വച്ച് നടന്നു…
തന്റെ വലതു ഭാഗത്തേക്ക് നോക്കിയപ്പോൾ വൃദ്ധൻ പറഞ്ഞതിലെ കാര്യം അവന് പിടികിട്ടി… ഇക്കാണുന്ന മലയുടെ അപ്പുറം വലിയ കൊക്കയാണ്… മലയിൽ നിന്ന് വീണാലും പറന്ന് പോയാലും ചെന്ന് വീഴുക തമിഴ് നാട്ടിലെ ഏതോ ഗ്രാമത്തിൽക മ്പികു ട്ടന്‍നെ റ്റ്ആയിരിക്കം… അവിടെ ചെറിയ വലിപ്പത്തിൽ കാറ്റാടികളും കൊച്ചു കൊച്ചു വയലുകളും കാണാം…
ഇനി നൂറ് മീറ്റർ കൂടി… കാതിൽ കാറ്റിന്റെ ഹുങ്കാരം… പാറക്കെട്ടുകളുടെ ഇടയിലേക്ക് നടന്ന രാഘവ് കാറ്റൊന്ന് വീശിയടിച്ചപ്പോൾ വേച്ചുപോയി… ഒന്ന് അടിതെറ്റിയ അവൻ കൊക്കയുടെ ഭാഗത്തേക്ക് തെന്നിവീണു…
” മോനേ… വേണ്ട താഴേക്ക് വാ… ” പാറക്കെട്ടിന് താഴെയിരുന്ന വൃദ്ധന്റെ ഉറക്കെയുള്ള വിളികൾ ഭാഗികമായി രാഘവിന്റെ കാതിൽ പതിച്ചു… അവനത് കാര്യമാക്കാതെ എഴുന്നേറ്റു… വലതു ഭാഗത്തായി കാണുന്ന കൊക്കയിലേക്ക് ഒന്നു നോക്കിയിട്ട് നിശ്ചയദാർഡ്യത്തോടെ മുന്നോട്ട് തന്നെ അടിവച്ചു…
പാറകളുടെ ഇടയിലായുള്ള വിള്ളലുകളിൽ അള്ളിപ്പിടിച്ച് ഒരു വിധത്തിൽ അവൻ മുകളിലെത്തി… അവിടെയായി ഒരു ഇരുമ്പിന്റെ ദണ്ഡ് ഉറപ്പിച്ചിരുന്നു… മുകളിലെത്തിയതും ചുഴിഞ്ഞു വന്ന ഒരു കാറ്റ് രാഘവിനെ തള്ളിയിട്ടു… ആ ഇരുമ്പുദണ്ഡിൽ തന്റെ രണ്ടു കയ്യാലും ചുറ്റിപിടിച്ചില്ലായിരുന്നു എങ്കിൽ അവന്റെ കാര്യം ഒരു തീരുമാനം ആയേനെ…

Leave a Reply

Your email address will not be published. Required fields are marked *