രാജമ്മ സിറ്റിയിലെ വില കൂടിയ ലേഡീസ് ഫേഷൻ ഡിസൈനിംഗ് ഡ്രസ്സ് ഷോപ്പിന് മുമ്പിൽ കാർ നിർത്തിയിട്ട് സീമയേയും കൂട്ടി അതിനകത്തേക്ക് കയറി സീമ അതിനകത്തെ ഇംപോർട്ടഡായിട്ടുള്ള ഇന്നർ ക്ലോത്തുകളും പല തരത്തിലുള്ള നൈറ്റികളും അതിന്റെ വിലകളും കണ്ട് അമ്പരന്നു
രാജമ്മ സീമയുടെ അളവിനനുസരിച്ചുള്ള ഒരു പാട് ഡ്രസ്സുകളും രണ്ട് മൂന്ന് തരം ഹൈഹീൽ ചെരുപ്പുകളും പിന്നെ കുറച്ച് ഗോർഡ് ആഭരണങ്ങളും വാങ്ങിയിട്ട് സീമയെയും കൂട്ടി വീണ്ടും കാറിൽ കയറി പുറപ്പെട്ടു
രാജമ്മ സീമയെ നോക്കിയിട്ട് പറഞ്ഞു എന്റെ ഇഷ്ടാനുസരണമായിരിക്കും ഇനി ഇവിടന്നങ്ങോട്ടുള്ള നിന്റെ ഓരോ നിമിശവും രാജമ്മയുടെ മുഖത്തേക്ക് നോക്കിയിട്ട് സീമ അതെയെന്ന് തലയാട്ടി
രാജമ്മയുടെ ബെൻസ് കാർ ആ വലിയ ബംഗ്ലാവിന് മുന്നിൽ വന്നു നിന്നു
സീമ രാജമ്മയുടെ ഇരുനില ബംഗ്ലാവ് കണ്ട് ഒരു നിമിഷം പകച്ചു നിന്ന് പോയി ഹൊറർ സിനിമയിലൊക്കെ ഇതിന് മുൻപ് കണ്ടിട്ടുള്ളത് പോലെയുള്ള പ്രേത ബംഗ്ലാവ് ഉപമിപ്പിക്കുന്ന രീതിയിലുള്ള വലിയ വീട്
രാജമ്മയുടെ കാറിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന തന്റെ വേലക്കാരികളോട് കാറിൽ നിന്ന് സീമയ്ക്കായി വാങ്ങിയ ഡ്രസ്സിന്റെയും ആഭരണങ്ങളുടെയും കവറുകൾ തന്റെ മുറിയിൽ കൊണ്ടു വെക്കാൻ കൽപ്പിച്ചു