അങ്ങ് ദൂരെ കിലോമീറ്ററുകളോളം താണ്ടി മലയാടിവാരത്തിൽ ഉള്ള ഒരു ക്ഷേത്രത്തിലേക്കായിരുന്നു രാഹുൽ അവളെയും കൂട്ടി ചെന്നത്.
രാഹുൽ ചെന്നു അവിടെ ഉള്ള പൂജാരിയെ വിളിച്ചു കല്യാണത്തിന് വേണ്ടാ പൂജകൾ ചെറിയ രീതിയിൽ നടത്തികൊണ്ട് അവന്റെ കയ്യിലുണ്ടായിരുന്ന താലി മാല പൂജാരിയെ ഏല്പിച്ചു ഇതെല്ലാം കാറിലിരുന്നു രേഷ്മ നോക്കി കണ്ടൊണ്ടിരുന്നു.
കുറച്ചു സമയം കഴിഞ്ഞതും പൂജാരി രണ്ടുപേരെയും വിളിച്ചു കൊണ്ട് രേഷ്മയെ ഒന്ന് നോക്കി.
രേഷ്മ അയാളെയും.
രണ്ടുപേർക്കും തമ്മിൽ പരിചയമില്ലാത്തതു കൊണ്ട് തന്നെ പൂജാരി രാഹുലിനെ വിളിച്ചു തളികയിൽ നിന്നും താലിയെടുത്തു കൊടുത്തു.
രാഹുൽ പൂജാരിയുടെ കയ്യിൽ നിന്നും താലി വാങ്ങിക്കൊണ്ടു രേഷ്മയുടെ കഴുത്തിലേക്കു ചാർത്തി.
രാഹുൽ അവളുടെ കഴുത്തിലേക്കു താലി ചാർത്തുമ്പോൾ രേഷ്മ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
താലികെട്ടിയ പിറക് രണ്ടുപേരും പൂജാരിയുടെ കാലിൽ വീണു അനുഗ്രഹം വാങ്ങിച്ചോണ്ട് ദേവിയെയും തൊഴുത് അവിടെ നിന്നും തിരിച്ചു നടക്കാൻ തുടങ്ങി.
രേഷ്മയുടെ മനസ്സിൽ അപ്പോൾ രാഹുൽ എന്ന ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു.
എത്ര സമർത്തമായാണിവൻ കാര്യങ്ങൾ ചെയ്തു തീർത്തത്.
എല്ലാം എത്ര ഭംഗിയോടെ എന്നൊക്കെ ആലോചിച് കൊണ്ട് രാഹുലിന്റെ കൈവിരലിൽ വിരല് കോർത്തു കൊണ്ട് രേഷ്മ കാറിനടുത്തേക് നടന്നു.
കാറിലെത്തിയതും രാഹുൽ അവളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് .