എന്റെ മോനേ അവള്ക്ക് വഴക്ക് പറയാനും തല്ലുക്കൂടാനും നീ ഒരുതനല്ലേ ഉള്ളു.
എനിക്ക് തായേ ഒരുത്തി കൂടെയില്ലേ അവളോട് എന്തൊരു സ്നേഹമ അമ്മക്ക്. എന്നോട് മാത്രം എന്തുപറഞ്ഞാലും എപ്പോഴും വഴക്കാ മുത്തശ്ശി.
അതങ്ങിനെയാടാ നിന്നോടുള്ള സ്നേഹ കൂടുതൽ കൊണ്ടാ.
ഇങ്ങിനെയാണേൽ കുറച്ചു സ്നേഹം കുറഞ്ഞാലും വേണ്ടിയിരുന്നില്ല.
രാഹുലിന്റെ സംസാരം കേട്ട് ലേഖക്ക് ചിരിയാണ് വന്നത്.
അവൾ അവന്റെ തലയിൽ മെല്ലെ തലോടികൊണ്ട് അമ്മക്ക് വഴക്കടിക്കാനും കൂടെ കൂട്ടാനും നീയല്ലേ എന്നുമുണ്ടാകു ശ്രുതിമോളെ കല്യാണം കഴിപ്പിച്ചു വിട്ടാൽ പിന്നെ ഈ അമ്മക്ക് എന്റെ ഈ പൊന്നുമോൻ മാത്രമല്ലെ ഉണ്ടാകു എന്ന് പറഞ്ഞോണ്ട് ലേഖ അവനെ ചേർത്തു പിടിച്ചു നിന്നു.
ആ അത് തന്നെ അല്ലെ മോളെ എന്ന് പറഞ്ഞോണ്ട് മുത്തശ്ശി അമ്മയുടെ ഭാഗം ചേർന്നു കൊണ്ട്
അവൾ കുഞ്ഞായിരിക്കുമ്പോൾ എന്നും നിന്റെ മാമനുമായിട്ടായിരുന്നു വഴക്ക് ഇപ്പൊ നീയുമായിട്ടു.
അല്ലേലും മുത്തശ്ശിക്കു സ്വന്തം മോളോട് അല്ലെ പ്രിയം.
അമ്മ ചോദിച്ചതിലും കാര്യമില്ലേ മോനേ നീ ഇന്നലെ രാവിലെ ഞങ്ങളോട് പോലും ഒന്നും പറയാത്തെ വണ്ടിയെടുത്തു പോയതല്ലേ.
നിനക്കെന്തേലും പറ്റിയാൽ.
ന്റെ മുത്തശ്ശി എനിക്കങ്ങനെ ഒന്നും പറ്റത്തില്ല.
ഹ്മ്മ് സൂക്ഷിച്ചോനെ മോനേ.
എന്റെ മുത്തശ്ശിയുടെയും അച്ഛമ്മയുടെയും പ്രാർത്ഥനയുള്ളപ്പോൾ അങ്ങിനെ ഒന്നും ഉണ്ടാകില്ല മുത്തശ്ശി.
ഹ്മ്മ് അതൊക്കെ ശരിയാ എന്നാലും നീ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ മോനേ.