വണ്ടിയുടെ വേഗത കണ്ടു ഏട്ടത്തി അവനെ നോക്കി പുഞ്ചിരിച്ചു..
ഒന്നും അറിയാത്തവനെ പോലെ ഓരോ സംശയങ്ങളുമായി രാഹുൽ വീനീതയോടു ഓരോന്ന് ചോദിച്ചു കൊണ്ടേയിരുന്നു.
……………………………
❤️ രേഷ്മ ചേച്ചി ❤️
മുത്തശ്ശിയുടെയും അച്ഛമ്മയുടെയും അടുത്ത് കൂടി ഓരോന്ന് പറഞ്ഞോണ്ട് നിൽകുമ്പോഴാണ് അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നത്.
എന്താണ് രണ്ടു പേരും കൊച്ചു മോനുമായി പറഞ്ഞു ചിരിക്കുന്നത്. ഇവനെ എങ്ങിനെ അടുത്ത് കിട്ടി രണ്ടുപേർക്കും
അതൊന്നുമില്ല മോളെ ഞങ്ങളുടെ ഓരോ കാര്യങ്ങൾ അവൻ ചോദിച്ചറിഞ്ഞോണ്ടൊരിക്കുകയാണ്
അമ്മയുടെ പറച്ചിൽ കേട്ടാൽ തോന്നും ഞാനിവിടെ ഉണ്ടാകാറേ ഇല്ല എന്ന് ഒന്ന് രണ്ടു ദിവസം ചില അത്യാവശ്യ കാര്യങ്ങൾ ഉണ്ടായതിനാൽ ഒന്ന് പുറത്തു പോയെന്ന് വെച്ചു.
നി ഇന്നലെ രാവിലെ കാറുമെടുത്തു പോയതല്ലേ എന്നിട്ടേപ്പോയാ വന്നേ വല്ല ഓർമയും ഉണ്ടോടാ അതെങ്ങിനെ കൊച്ചുമോനെ കൊഞ്ചിച്ചു കൊഞ്ചിച്ചു വഷളാക്കാൻ രണ്ടു പേരുണ്ടല്ലോ ഇവിടെ..
മുത്തശ്ശയും മുത്തശ്ശനും ഇവിടെ താമസിക്കുന്നത് ആണോ അമ്മയുടെ ഇപ്പോഴത്തെ പ്രശ്നം.
ടാ രാഹുലെ വേണ്ടാ. എന്റെ അമ്മയും അച്ഛനും എന്റെ കൂടെ നിൽക്കുന്നതിൽ എനിക്കെന്താ പ്രശ്നം.നിനക്ക് കുറച്ചു കൂടുന്നുണ്ട് കേട്ടോ
അല്ല അമ്മയുടെ സംസാരം കേട്ടിട്ട് പറഞ്ഞതാണേ..
ഹോ.
അപ്പോയെക്കും തുടങ്ങിയോ അമ്മയും മോനും..
അല്ല മുത്തശ്ശി കേട്ടില്ലേ നിങ്ങടെ മോള് പറഞ്ഞത്..