ആഹാ അപ്പൊ ആഗ്രഹങ്ങൾഅവിടെയും ഉണ്ടല്ലേ.
. അയ്യെടാ എല്ലാ നാളെ കേട്ടോടാ എന്നും പറഞ്ഞോണ്ട് രേഷ്മ തലയിൽ മേല്ലേ തഴുകി കൊണ്ടിരുന്നു.
രേഷ്മയുടെ തലോടൽ ആസ്വദിച്ചുകൊണ്ട് രാഹുൽ വണ്ടി മുൻപോട്ട് എടുത്തു.
വീടെത്തിയതും രേഷ്മയും മക്കളും ഇറങ്ങി രാഹുലിനെ വീട്ടിലേക്കു ക്ഷണിച്ചു.
ക്ഷണം സ്വീകരിച്ചു കൊണ്ട് രാഹുൽ അവരുടെ പിറകെ രേഷ്മ കളിച്ചു വളർന്ന വീട്ടിലേക്കു കയറി.
അച്ഛനെയും അമ്മയെയും കണ്ടു സംസാരിക്കുന്നതിനിടയിൽ രേഷ്മ രാഹുലിന് കുടിക്കാനുള്ള വെള്ളവും ആയി അവരുടെ അടുക്കലേക്ക് വന്നു
അവളുടെ വരവ് നോക്കി രാഹുൽ പുഞ്ചിരിച്ചു നിന്നു.
രാഘവൻ മാഷിന്റെ കൂടെ കൂടി കുറച്ചു നേരം സംസാരിച്ചു നിന്നപ്പോയെക്കും രേഷ്മ അവരുടെ അടുക്കലേക്കു വന്നുകൊണ്ട് പോകാം രാഹുലെ. എന്ന് ചോദിച്ചു.
ഹ്മ്മ്.
അല്ല നീയിതെങ്ങോട്ടാ മോളെ എന്നുള്ള അമ്മയുടെ ചോദ്യമായിരുന്നു.
ബാങ്ക് വരെ ഒന്ന് പോകണം അമ്മേ ബാലേട്ടൻ വരുന്ന വഴിക്കാ വിളിച്ചു പറഞ്ഞെ.
ലോണിന്റെ അവസാന ഗഡു നാളെ അടക്കാനുള്ളതാ ഇവനുള്ളത് കൊണ്ട് അതും കഴിഞ്ഞു. അല്ലെടാ എന്ന് പറഞ്ഞോണ്ട് രേഷ്മ രാഹുലിനെ ഒന്ന് നോക്കി.
ചേച്ചി പറയുന്നത് കാര്യമാക്കേണ്ട കേട്ടോ അച്ഛാ ബാലേട്ടന് ഒരാവിശ്യം വരുമ്പോ നമ്മളൊക്കെ തന്നെയല്ലേ സഹായിക്കേണ്ടത് ..
അല്ലെ അമ്മേ.
എന്നെ ഒന്ന് അനുഗ്രഹിച്ചാട്ടെ രണ്ടുപേരും എന്ന് പറഞ്ഞോണ്ട് രാഹുൽ രേഷ്മയുടെ അച്ഛനെയും അമ്മയെയും വിളിച്ചു.
അവന്റെ ഉള്ളിലുള്ള തെന്തെന്നറിയാതെ അവര് രണ്ടുപേരും അനുഗ്രഹിച്ചും ആശിർവദിച്ചും പറഞ്ഞയച്ചു.