അതേ പറയാൻ വന്നത് വേറെന്നും അല്ല.
പിന്നെ.
ഈ പെണ്ണിന് വേണ്ടി ഇത്രയൊക്കെ ചെയ്തില്ലേൽ പിന്നെ എന്നും പറഞ്ഞോണ്ട് രാഹുൽ രേഷ്മയുടെ ചുണ്ടിലേക്ക് അടുത്തതും മൂത്തമകൾ കയ്യൊന്നു വിരിച്ചതും രേഷ്മ ഞെട്ടി മാറിക്കൊണ്ട് പിറകിലോട്ട് നീങ്ങി.
രാഹുലിന്റെ വെപ്രാളം കണ്ടു രേഷ്മ ചിരിയടക്കി പിടിച്ചോണ്ട്. അതേ പറയാനുള്ളതും ചെയ്യാനുള്ളതും ഒക്കെ നാളെ പോരെ.
ഇത്ര ആക്രാന്തം വേണോടാ.
ഈ പെണ്ണിനെ ഇത്ര അടുത്ത് കിട്ടിയിട്ടും ഒന്നിനും സാധിക്കുന്നില്ലല്ലോ എന്നാണെന്റെ വിഷമം.
ഹ്മ്മ് തോന്നി തോന്നി.
അതേ മര്യാദക്ക് വണ്ടിയൊടിച്ചു ഞങ്ങളെ ഇറക്കേണ്ടടിടത്തു ഇറക്കിയെച്ചും മോൻ പോകാൻ നോക്ക് കേട്ടോടാ.
അപ്പൊ ക്യാഷ് ഞാൻ എങ്ങിനെ തരും.
അത് മോൻ നാളെ എന്നെ കെട്ടാൻ വരുമ്പോ എടുത്തോണ്ട് പോര്.
അയ്യോടാ അങ്ങിനിപ്പോ നാളത്തേക്ക് വെക്കേണ്ട കേട്ടോ.
പിന്നെ.
ഇന്ന് തന്നെ എടുത്തു തന്നാലേ എനിക്ക് സമാധാനം ആകു.
ഉവ്വ് ഉവ്വ് അതെന്തിനാ എന്നൊക്കെ എനിക്കറിയാം.
അറിയാല്ലോ അതുമതി.
എന്നാ മക്കളെ വീട്ടിലിറക്കി നമുക്കിങ്ങോട്ട് തിരിച്ചു പോരാം എന്തെ.
മോന്റെ ആഗ്രഹം ഒക്കെ കൊള്ളാം മോന്റെ ഉദ്ദേശം നടക്കണേൽ ഈ രാവ് ഇരുട്ടി വെളുക്കണമല്ലോടാ.
അതിനിപ്പോ എന്താ അങ്ങ് വെളുപ്പിച്ചാൽ പോരെ അല്ല പിന്നെ എന്ന് പറഞ്ഞോണ്ട് രാഹുൽ വണ്ടി സ്റ്റാർട്ട് ചെയ്തതും രേഷ്മ അവന്റെ ചെവിയിൽ പിടിച്ചോണ്ട് വേലത്തരം ഒന്നും കാണിക്കില്ല എന്നാണെൽ ഞാൻ വരാം..കേട്ടോടാ എന്ന് പറഞ്ഞു ചെവിയിൽ മെല്ലെ പിടിച്ചുപിരിച്ചു.