എടി നിങ്ങൾ രാഹുലിന്റെ വണ്ടിയിൽ അല്ലെ പോകുന്നെ.
ആ അതിന്നു ഇപ്പൊ എന്താ.
അവനോടു ഒന്ന് ചോദിച്ചേ.
എന്ത്.
അവന്റെ കയ്യിൽ വല്ലതും ഉണ്ടോ എന്ന് ചോദിച്ചു നോക്കെടി.
ഏയ് എന്നെകൊണ്ട് വയ്യ വേണമെങ്കിൽ നിങ്ങൾ തന്നെ ചോദിച്ചോ.
ഹ്മ്മ് നീ അവന്റെ കയ്യിൽ ഫോൺ കൊടുത്തേ.
അവൻ ഡ്രൈവ് ചെയ്തോണ്ടിരിക്കുകയാ.
ആ ഒന്ന് കൊടുത്തേ
രാഹുലെ ബാലേട്ടന്ന് നിന്നോട് എന്തോ പറയണം പോലും എന്ന് പറഞ്ഞോണ്ട് രേഷ്മ അവന്റെ നേരെ ഫോൺ നീട്ടി.
രാഹുൽ വണ്ടി സൈഡിലേക്ക് ഒതുക്കി നിറുത്തികൊണ്ട്..
ഹാ പറ ബാലേട്ടാ എന്തൊക്കെയുണ്ട് വിശേഷങ്ങൾ.
എന്ത് വിശേഷം ഇങ്ങിനെ പോകുന്നെടാ.
വീട്ടിലൊക്കെ എല്ലാവർക്കും സുഖം അല്ലെടാ.
ഹ്മ്മ്
മുത്തശ്ശനോട് ഞാൻ അന്വേഷിച്ചെന്നു പറയണേ.
ഹ്മ്മ് പറയാം.
എടാ രാഹുലെ ഞാൻ വിളിച്ചത് നിന്റെ കയ്യിൽ വല്ലതും ഇരിപ്പുണ്ടാകുമോ എന്നറിയാനാ.
എന്തെ ബാലേട്ടാ ഇത്ര അത്യാവശ്യം.
ഒന്നുമില്ലെടാ വീടിന്റെ പേരിൽ വാങ്ങിയ ലോണിന്റെ അവസാന അടവ് നാളെയാ.
അതിനുള്ള ക്യാഷ് അങ്ങോട്ട് ശരിയായിട്ടില്ല നിനക്കറിയാമല്ലോ ഞാനിപ്പോ ഇങ്ങോട്ട് വന്നിട്ടാണെൽ അധിക നാളും ആയിട്ടില്ല.
അതിനെന്തിനാ ബാലേട്ടാ ഇങ്ങിനെ വിഷമിക്കുന്നെ.
ഞാൻ തരാം.
പണം എന്റെ കയ്യിലിരിക്കുന്നതിലും സേഫ്റ്റി ബാലേട്ടന്റെ കയ്യിൽ ഇരിക്കുന്നതാ.
അല്ല മുന്നേ വാങ്ങിയത് ഇനിയും തന്നിട്ടില്ല അതാ ചോദിക്കാൻ ഒരു മടി
എന്റെ ബാലേട്ടാ അതിനെന്താ നമ്മൾ രണ്ടുപേർക്കും ഇടയിൽ ഇനി എന്തിനാ ഈ വളച്ചു കെട്ടലെല്ലാം. എന്ന് പറഞ്ഞോണ്ട് രാഹുൽ രേഷ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി.