എത്ര സമർത്ഥമായാണിവൻ ഓരോന്നു ചെയ്യുന്നതും പറയുന്നതും എന്നെല്ലാം ആലോചിച് കൊണ്ട് രേഷ്മ അവനെ തന്നെ നോക്കി ഇരുന്നു.
അപ്പോയെക്കും രേഷ്മയുടെ ഫോൺ ബെല്ലടിയ്ക്കുന്നത് കേട്ട് മകൾ രേഷ്മയെ തട്ടിവിളിച്ചോണ്ട് അമ്മ ഇതേതു ലോകത്താ ഫോൺ അടിക്കുന്നത് കേട്ടില്ലേ.
മകളുടെ ദേഹം കുലുക്കിയുള്ള വിളിയിൽ ആണ് രേഷ്മ ചിന്തകളിൽ നിന്നും പിൻവാങ്ങിയത്.
ആ എന്താമോളെ.
അമ്മേ ഫോൺ അടിക്കുന്നത് കേട്ടില്ലേ എന്ന്.
ഹാ കേട്ട് മോളെ എന്ന് പറഞ്ഞോണ്ട് ഫോൺ എടുത്തതും ബാലേട്ടൻ ആയിരുന്നു.
എന്താ ബാലേട്ടാ.
ഒന്നുമില്ല വെറുതെ വിളിച്ചതാടി.
രാഹുൽ അടുത്തിരിക്കുന്നതിനാൽ അവൾക്കു ബാലേട്ടനോട് സംസാരിക്കാൻ ചെറിയ നാണം പോലെ തോന്നി.
അമ്മ ഫോൺ ഇങ്ങു തന്നെ എന്ന് പറഞ്ഞോണ്ട് രേഷ്മയുടെ കയ്യിൽ നിന്നും മകൾ ഫോൺ പിടിച്ചു വാങ്ങിക്കൊണ്ടു.
ആ അച്ഛാ സുഖമല്ലേ.
ആ മോളെ.
എന്തെ അമ്മയെവിടെ.
അമ്മ അടുത്തുണ്ട്.
ഞങ്ങൾ അമ്മമ്മടെ അടുത്തേക്ക് പോകുകയാ.
ആ അമ്മ പറഞ്ഞിരുന്നു.
നിങ്ങൾ ബസിലാണോ മോളെ
അല്ല
പിന്നെ
രാഹുലേട്ടന്റെ വണ്ടിയിൽ.
രാഹുലിന്റെ വണ്ടിയിലോ.
ആ അച്ഛാ ബസ് കാത്തുനിന്നോണ്ടിരുന്നപ്പോൾ രാഹുലേട്ടൻ ഞങ്ങളെയും കയറ്റി കൊണ്ട് വന്നു.
ആ പിന്നെ ഇപ്പൊ എന്താ കാറിൽ ആണല്ലേ യാത്ര.
ഹ്മ്മ് അമ്മ കയറാൻ കൂട്ടക്കണ്ടേ.
അതെന്താ മോളെ.
അറിയില്ല അച്ഛാ ഞങ്ങൾ കുറെ പറഞ്ഞിട്ടും കയറാതെ നിന്നപ്പോ