അപ്പൊമുന്നേ പറഞ്ഞതോ.
എന്റെ ചേച്ചി അന്നങ്ങനെയൊക്കെ തോന്നി എന്നുള്ളത് നേരാ.
എന്ന് കരുതി എല്ലാ സുഖ സൗകര്യങ്ങളും ഇട്ടെറിഞ്ഞു ഞാൻ ചേച്ചിയെ കൊണ്ട് പോയാലും എന്റെ ചേച്ചിയുടെ മനസ്സ് മക്കളെ ഓർത്തു വിഷമിക്കുന്നത് കാണാനുള്ള മനക്കട്ടിയൊന്നും എനിക്കില്ല.
കുടുംബവും വീട്ടുകാരും എല്ലാം വേണം നമുക്ക് അപ്പോഴല്ലേ സന്തോഷിക്കുന്നതിൽ അർത്ഥമുള്ളൂ.
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് അല്ല ഇപ്പോ എവിടെയാ എന്നുള്ള രേഷ്മയുടെ ചോദ്യം.
രമേശന്റെ അമ്മയുമായി ഹോസ്പിറ്റലിൽ വന്നതാ ചേച്ചി.
അതെന്തു പറ്റി.
നല്ല ആളാ ഇത്രയും അടുത്ത കൂട്ടുകാരിയുടെ അമ്മ വീണതറിഞ്ഞില്ലേ.
അറിഞ്ഞില്ലെടാ അതല്ലേ ചോദിച്ചേ.
ഒന്നു കാല് തെറ്റിയതാ.
കുഴപ്പമൊന്നും ഇല്ല ചെറിയ ചതവുണ്ട്
ഇപ്പൊ കഴിയും.
എന്നിട്ട് അവരുടെ അടുത്ത് നിന്നാണോ നീ സംസാരിക്കുന്നെ.
അതേല്ലോ എന്തെ അവർക്ക് ഫോൺ കൊടുക്കണോ.
എന്ന് പറഞ്ഞോണ്ട് രമേശാ ഇന്നാടാ രേഷ്മയാ നാളെ എന്റെ ഭാര്യയാകേണ്ടവൾ എന്ന് വെറുതെ പറഞ്ഞതും
അയ്യോ രാഹുലെ വേണ്ടാത്തതൊന്നും ചെയ്യല്ലേ.
എന്താ വേണ്ടാത്തത് ഞാൻ ഈ പെണ്ണിനെ കെട്ടുന്നത് വേണ്ടാത്തത് ആണോ.
അതല്ല.
പിന്നെ.
അവരോടു പറയുന്നത് കേട്ടു അതാ.
ഹോഹോ എന്താണാവോ കേട്ടെ
അല്ല ഭാര്യ എന്നൊക്കെ.
അല്ലെ നാളെ എന്റെ ഭാര്യയാകേണ്ടവൾ തന്നെ അല്ലെ.
അതൊക്കെ ശരിയാ എന്ന് വെച്ചു ഞാൻ പറഞ്ഞതല്ലേ നമ്മൾ രണ്ടുപേർ മാത്രം അറിയാൻ പാടുള്ളു എന്ന്.