ബാലേട്ടൻ അറിഞ്ഞാൽ സന്തോഷപെടുകയെ ഉള്ളൂ ചേച്ചി..
അല്ല ചേച്ചിയൊന്നും വാങ്ങിച്ചില്ലേ.
എനിക്കോ വേണ്ടടാ.
ഞാനിതൊന്നും ഇട്ടു നടക്കുന്ന പ്രായം അല്ലല്ലോ
അത് പറഞ്ഞാൽ പറ്റില്ല അല്ലെ മക്കളെ.
ഹ്മ്മ് ഞങ്ങൾ പറഞ്ഞതാ ഏട്ടാ
അത് അമ്മക്ക് പൈസ ചിലവാക്കാനുള്ള മടി കൊണ്ടാ മക്കളെ.
ചേട്ടാ ഇവർക്ക് പറ്റിയത് എന്താ എന്ന് വെച്ചാൽ എടുത്താട്ടെ.
എന്ന് കടയിൽ ഉള്ള ആളോട് പറഞ്ഞോണ്ട് ഞാൻ ചേച്ചിയെ നോക്കി.
അപ്പോയെക്കും കടക്കാരൻ പലവിധത്തിലുള്ളതും എടുത്തു കാണിച്ചോണ്ടിരുന്നു.
അതിൽ നിന്നും എനിക്കിഷ്ടപ്പെട്ട രണ്ടു മാലയും അതിന് മാച്ച് ആയ സെറ്റ് വളയും എടുത്തു കൊടുത്തുകൊണ്ട് ഞാൻ ചേച്ചിയെ നോക്കി.
ചേച്ചിയുടെ മുഖം നാണം കൊണ്ട് ആകെ ചുവന്നിരുന്നു.
ഇനി എന്തേലും എന്ന് കണ്ണുകൊണ്ടു ഞാൻ ചേച്ചിയോട് ചോദിച്ചു കൊണ്ടിരുന്നു.
ചേച്ചിയും മതി എന്നുള്ള അർത്ഥത്തിൽ എന്നെ കണ്ണ് ചിമ്മി കൊണ്ട് കാണിച്ചു.
എന്നാലും എന്റെ മനസ്സ് സമ്മതിക്കാത്തത്തിനാൽ ഒന്ന് രണ്ടു ഐറ്റംസ് കൂടെ എടുത്തോണ്ട് ഞാൻ ചേച്ചിക്ക് നേരെ നീട്ടി..
ചേച്ചിയുടെ മുഖതെ നാണം ഒന്ന് കാണേണ്ടതായിരുന്നു.
ചേട്ടന്റെ സെലെക്ഷൻ സൂപ്പർ ആണ് എന്ന് പറഞ്ഞോണ്ട് മകൾ അതെടുത്തു ചേച്ചിക്ക് നേരെ നീട്ടി.
ചേച്ചി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി കൊണ്ട് നിന്നു.
ചേച്ചിക്ക് വാങ്ങാൻ എന്തോ മടിപോലെ തോന്നി.. നാണം ചേച്ചിയെ പിന്തിരിപ്പിക്കുന്നപോലെ.
ഞാൻ കണ്ണുകൊണ്ടു വാങ്ങിച്ചോ എന്ന് പറഞ്ഞതും ചേച്ചി അത് മകളുടെ കയ്യിൽ നിന്നും വാങ്ങി.
കടക്കാരൻ കാണാതെ ചേച്ചിയോടായി.