എന്നിട്ടെന്താ രണ്ടുപേരും അമ്മയെ വിളിക്കാഞ്ഞേ.
അമ്മ അപ്പുറത്തുണ്ട് ചേട്ടാ ഫോൺ വന്നപ്പോൾ മാറിയതാ.
ഹ്മ്മ്.
എന്നിട്ട് ഇഷ്ടപ്പെട്ടോ ഇതെല്ലാം.
ഹ്മ്മ് ഇഷ്ട പെട്ടു അമ്മ വന്നാലേ വാങ്ങാൻ കഴിയു.
അതെന്താ.
ക്യാഷ് കൊടുക്കേണ്ടേ.
ഹോ അതിനാണോ.
ചേട്ടാ ഇവര് എടുത്തതിനു എല്ലാത്തിനും കൂടെ എത്രയായി.
എന്ന് കടക്കാരനോട് രാഹുൽ വിളിച്ചു ചോദിക്കുന്നത് അപ്പുറത്തുനിന്നും രേഷ്മ കേൾക്കുന്നുണ്ട്.
അവനെ കുറിച്ചാലോചിച്ചപ്പോയെക്കും
അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിയാൻ തുടങ്ങി.
കടക്കാരൻ പറഞ്ഞ പൈസ കൊടുത്തേച്ചും ഞാൻ മക്കളോടായി. അല്ല അമ്മക്കൊന്നും എടുത്തില്ലേ.
അമ്മ ഇതൊന്നും അണിയില്ല ചേട്ടാ.
ഉത്സവമായിട്ട് എന്തെങ്കിലും ഒക്കെ വാങ്ങിക്കേണ്ട. അല്ലേൽ അമ്മ എന്ത് കരുതും..
നിങ്ങൾ രണ്ടുപേരും വാങ്ങിച്ചത് കാണുമ്പോൾ
രാഹുലേട്ടാ ഞാൻ വിളിച്ചിട്ട് വരാം അമ്മയെ എന്ന് പറഞ്ഞോണ്ട് ഒരാൾ ചേച്ചിയുടെ അടുത്തേക്ക് ഓടി.
ഹ്മ്മ് അതാ നല്ലത് മോളെ അങ്ങനെയാണേൽ അമ്മക്ക് ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാല്ലോ എന്ന് പറഞ്ഞപ്പോയെക്കും
മൂത്തവൾ ചേച്ചിയെയും കൂട്ടി അങ്ങോട്ട് വന്നു..
ചേച്ചി എന്നെ നോക്കി ചിരിച്ചോണ്ട്.
ആ രാഹുലെ നീ എന്താ ഇവിടെ.
നല്ല ചോദ്യം ഞാനീ വഴി പോയപ്പോ ഇവരെ കണ്ടു കയറിയത ചേച്ചി
ഹോ.
എല്ലാം വാങ്ങിച്ചോ മക്കളെ.
ആ വാങ്ങിച്ചു അമ്മേ.
എത്രയായി ചേട്ടാ.
അയ്യോ അമ്മേ രാഹുൽ ചേട്ടൻ എല്ലാ പൈസയും കൊടുത്തു.
അതെന്തിനാ രാഹുൽ നീ.
ഹോ ചേച്ചി എന്റെ ബാലേട്ടന്റെ മക്കൾക്ക് ഞാനിത്തിരി വളയും മാലയും വാങ്ങിച്ചെന്നു കരുതി ആകാശം ഒന്നും ഇടിഞ്ഞു വീഴത്തില്ല അല്ലെ മക്കളെ.