രഹസ്യ വാതിലുകൾ 2 [Rain]

Posted by

 

 

അപ്പോഴാണ് നാൻസിക് ഒരു കാൾ വന്നത് അവൾ അത് അറ്റൻഡ് ചെയ്തുകൊണ്ട് അവരുടെ അടുത്ത നിന്നും മാറി ഈ തക്കം നോക്കി നയന തൻ്റെ കയ്യിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം ഹരിയുടെ കയ്യിൽ വച്ചു

നയന “ഇതുംകൂടെ ചേട്ടായി ”

എന്നും പറഞ്ഞു കൊണ്ട് അവൻ്റെ മറുപടിക്ക് നിൽക്കാതെ അവിടെ നിന്നും ഓടിരക്ഷപെട്ടു പോകുന്ന അവളെ തെറി പറഞ്ഞു തിരിഞ്ഞു നോക്കുന്ന ഹരി കാണുന്നത് വിഷമത്തോടെ നിൽക്കുന്ന നാൻസിയെ ആണ്

ഹരി “എന്ത് പറ്റി മിസ് ”

നാൻസി “ഒന്നും ഇല്ലടാ , അല്ല അവൾ ഇവിടെ പോയി ”

ഹരി “ഓ അവൾ ഇത് എനിക്കിട്ടു താങ്ങിയിട്ട് രക്ഷപെട്ടു ”

നാൻസി “ഹ കൊള്ളാം ”

ഹരി “ എന്നലും എന്ത് പറ്റി എന്തോ പ്രശനം ഉണ്ടെന്ന് തോന്നുന്നു ”

നാൻസിയുടെ മുഖം കണ്ട് അവൻ വീണ്ടും ചോദിച്ചു

നാൻസി ”ഏയ്യ് ഒന്നും ഇല്ലടാ ”

ഹരി ”ഓ എന്നോട് പറയാൻ മടി ആണേൽ വേണ്ടാ ”

നാൻസി ”അതൊന്നും അല്ലടാ ,ഞാൻ അടുത്ത സെമസ്റ്റർ വരെ ഇവിടെ കാണു ”

ഹരി ”ഹേ ……..അത് എന്ത് പറ്റി ”

നാൻസി “എന്ത് ചെയ്യാൻ ഞാൻ താൽക്കാലികം ആയാണ് ഇവിടെ കേറിയത് അതിൻ്റെ കാലാവധി തീർന്നു “

ഹരി “ അതിനാണോ ഇങ്ങനെ വിഷമിക്കുന്നെ. മിസ്സ് ഇപ്പോഴും ചെറുപ്പം അല്ലെ അതും അല്ല നല്ല പഠിപ്പും ഉണ്ട് അതുകൊണ്ട് വേറെ ഒരെണ്ണം കിട്ടാൻ ഒരു ബുദ്ധിമുട്ടും കാണില്ല ഇപ്പോഴാണെ എക്സ്പെരിയൻസ് കൂടെ ഉണ്ട് “

നാൻസി “ അത് നീ പറഞ്ഞ ശരിയാണ് ,ആ നോക്കട്ടെ വേറെ നല്ല വല്ലതും കിട്ടുവോന്ന് “

ഹരി “ അങ്ങനെ നല്ല വല്ല തീരുമാനങ്ങളും എടുക്ക് “

നാൻസി “ മ് ………നിനക് വൈകിട്ട് എന്താ പരുപാടി “

ഹരി “പ്രത്യേകിച്ച് ഒന്നും ഇല്ല , എന്തെ “

നാൻസി “ എൻ്റെ കൂടെ വരുന്നോ നമ്മുക്ക് ഒന്ന് കറങ്ങാം ,ഈ മൂടോന്നു മാറ്റണം “

Leave a Reply

Your email address will not be published. Required fields are marked *