രണ്ട് മിനിറ്റോളം ആ മുറിയിൽ നിശബ്ദത
നിറഞ്ഞു നിന്നു……
സാധാരണ വാതോരാതെ സംസാരിക്കുന്ന
രാധ മൗനമായി ഇരിക്കുന്നതിന്റെ കാരണം
അജയന് അറിയാം….
ഒരു സെക്കന്റ് നേരം ആണെങ്കിലും അവളുടെ കണ്ണുകൾ ഇന്ന് ഉച്ചക്ക് തന്റെ കണ്ണുകളുമായി കൂട്ടി മുട്ടിയതാണ്…
അത് ഞാൻ തന്നെയാണെന്ന് അവൾക്ക്
മനസിലായിട്ടുണ്ട്… അതാണ് ഈ മൗനം…
രാധേ….?
… ന്തോ…
നീ എന്താണ് ഒന്നും മിണ്ടാത്തത്…?
ആ ചോദ്യത്തിന് ഒരു മറുചോദ്യമാണ്
രാധായിൽ നിന്നും ഉണ്ടായത്…
സത്യത്തിൽ അങ്ങനെ ഒരുചോദ്യം അജയൻ ഒട്ടും പ്രതീക്ഷിച്ചതല്ല…
ആ ചോദ്യം ഇതാണ്….
സത്യം പറയണം…. അജയേട്ടൻ ഇന്ന് ഉച്ചകഴിഞ്ഞപ്പോൾ ഇവിടെ വന്നിരുന്നോ..?
പെട്ടന്ന് മറുപടിപറയാൻ അജയനായില്ല…
എന്താ മിണ്ടാത്തത്…. പറയൂ ഇവിടെ വന്നായിരുന്നോ….?
… ങ്ങും…!!!!
വീണ്ടും രാധ കുറച്ചുനേരം മൗനമായി…
എന്നിട്ട് ചോദിച്ചു…..
കണ്ടോ എല്ലാം….?
… ങ്ങും….
പിന്നയെന്താ എന്നോട് വഴക്കുണ്ടാക്കാത്ത
ത്…..? എന്നെ തല്ലാത്തത്…??
അത്… പിന്നെ… അതുകൊണ്ട് എന്താ പ്രയോജനം….
ഞാൻ കരുതി എനിക്കിട്ട് തല്ലും തന്ന് എന്നെ ഇവിടുന്ന് ഇറക്കി വിടുമെന്ന്…..